LiveTV

Live

Kerala

കേരള പൊലീസിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഫെയ്സ്‍ബുക്ക് പോസ്റ്റ് വൈറലാകുന്നു

കേരള പൊലീസിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഫെയ്സ്‍ബുക്ക് പോസ്റ്റ് വൈറലാകുന്നു
Summary
രോഗിയായ മകള്‍ക്ക് പുലര്‍ച്ചെ മൂന്ന് മണിക്ക് രക്ഷകരായെത്തിയ പൊലീസുകാര്‍ക്ക് നന്ദി പറഞ്ഞ് ഒരച്ഛന്റെ ഫെയ്സ്‍ബുക്ക് പോസ്റ്റ്

കേരള പൊലീസിനെതിരായ തെറിവിളികള്‍ തുടരുന്നതിനിടെ കേരള പൊലീസിന് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരച്ഛന്റെ ഫെയ്സ്‍ബുക്ക് പോസ്റ്റ് വൈറലാകുന്നു. രോഗാവസ്ഥയിലായ തന്റെ കുഞ്ഞിന് പൊലീസ് തുണയായതിന് നന്ദി പറയുന്ന അസിസ്റ്റന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാബു എസ്.ബിജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മകളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനസൌകര്യമില്ലാതെ വിഷമിച്ചു നിന്ന് സാബുവിന് സഹായവുമായെത്തിയത് പൊലീസ് പെട്രോളിംഗ് ജീപ്പായിരുന്നു. ''കൈകൊട്ടിവിളിച്ചപ്പോള്‍ തന്നെ സഹായവുമായി അവര്‍ എത്തി. വളരെ പെട്ടന്ന് മോളെ ആശുപത്രിയില്‍ എത്തിക്കാനായി''- സാബു പറയുന്നുയ തക്ക സമയത്ത് തന്നെ സഹായിക്കാന്‍ നന്ദി കാണിച്ച പൊലീസുകാര്‍ക്ക് നന്ദി പറയുകയാണ് സാബു തന്റെ പോസ്റ്റീലൂടെ..

ഫേയ്‌സ്‍ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

‘കേരളാ പൊലീസിന് എന്റെ നന്ദി.
അതിരാവിലെ മൂന്ന് മണിയോടടുക്കുന്നു. എന്റെ മൂത്തമകള്‍ക്ക് സഹിക്കാന്‍ പറ്റാത്ത വയറു വേദന, വീട്ടില്‍ വണ്ടിയുമില്ല. ആകെ പേടിച്ചു പോയ നിമിഷം. ആരെ വിളിച്ചാലും ഫോണെടുക്കാത്തത്ര ഉറക്കമുള്ള സമയം. പെട്ടെന്നാണ് താഴെ റോഡിലൂടെ പൊലീസ് പെട്രോളിങ് ശ്രദ്ധയില്‍പ്പെട്ടത്. കൈകൊട്ടിവിളിച്ചപ്പോള്‍ തന്നെ സഹായവുമായി അവര്‍ എത്തി. വളരെ പെട്ടന്ന് മോളെ ആശുപത്രിയില്‍ എത്തിക്കാനായി.
ഫുഡ് പോയിസനാണ്. രാവിലെ കഴിച്ച ജ്യൂസിന്റെ സംഭാവന. ഏതായാലും മകള്‍ ഒന്നുരണ്ട് ഗുളിക കഴിച്ചതോടെ സുഖമായി ഉറങ്ങി.
എന്റെ നന്ദി കേരള പൊലീസിന്.’