LiveTV

Live

Kerala

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം; കേസില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 26 വര്‍ഷം; കേസില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
Summary
കേസിന്റെ വിധി എന്താകുമെന്ന് ഉറ്റുനോക്കി മലയാളികള്‍

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 26 വര്‍ഷം. പ്രതിപട്ടികയിലുണ്ടായിരുന്ന ഒരാള്‍ കുറ്റവിമുക്തനാവുകയും രണ്ട് പേര്‍ വിചാരണ നേരിടണമെന്ന് കോടതി പറയുകയും ചെയ്ത സാഹചര്യത്തിലാണ് അഭയയുടെ ഓര്‍മ്മദിനം കടന്ന് പോകുന്നത്. വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും കേസിന്റെ വിധി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് മലയാളികള്‍.

1992-മാര്‍ച്ച് 27-നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍് സിസ്റ്റര്‍ അഭയയെ ദൂരുഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയാണെന്ന് എഴുതിത്തള്ളിയ കേസ്, ആക്ഷന്‍ കൗണ്‍സില്‍ ഇടപെട്ടതോടെയാണ് കൊലപാതകമെന്ന രീതിയില്‍ അന്വേഷിച്ചു തുടങ്ങിയത്. ലോക്കല്‍ പൊലീസ് 17 വര്‍ഷം അന്വേഷിച്ച കേസ് പീന്നിട് ക്രൈം ബ്രാഞ്ചിന് കൈമാറി. തുടര്‍ന്ന് കേസ് സി.ബി.ഐ ഏറ്റെടുത്തു.

സിസ്റ്റര്‍ സ്റ്റെഫി, വൈദികരായ തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍ എന്നിവരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 25 വര്‍ഷങ്ങള്‍ക്കിപ്പുറം പ്രതിപട്ടികയില്‍ ഉണ്ടായിരുന്നഒരാള്‍ കുറ്റവിമുക്തനാകുകയും രണ്ട് പേര്‍ വിചാരണ നേരിടേണ്ട അവസ്ഥയിമുണ്ട്. കേസ് നീണ്ട് പോകുന്നതും സിബിഐ അടക്കം സ്വാധീനങ്ങള്‍ക്ക് വഴിപ്പെടുന്നതും ഇതിനിടയില്‍ മലയാളികള്‍ കണ്ടു.

തെളിവ് നശിപ്പിക്കലടക്കം ആര്‍ക്കൊക്കെയോ വേണ്ടി ആരൊക്കെയും ഇടപെടുന്നു എന്ന സംശയം ഇപ്പോഴും അഭയകേസില്‍ നിലനില്‍ക്കുന്നു. നാര്‍ക്കോ അനാലിസില്‍ കുറ്റം സമ്മതിച്ചിട്ടും കേസ് നീണ്ട് പോകുന്ന അപൂര്‍വ്വ സാഹചര്യവും അഭയാ കേസിനുണ്ട്. അതുകൊണ്ട് തന്നെ കേസിലെ അന്തിമ വിധി എന്താകുമെന്ന് അറിയാന്‍ കാത്തിരിക്കുയാണ്ഇപ്പോഴും മലയാളികള്‍.