LiveTV

Live

Kerala

സുന്നി ഐക്യ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി: മലപ്പുറം മുടിക്കോട് പള്ളി തുറക്കാന്‍ തീരുമാനം

Summary
മുസ്ലിം ലീഗിന്‍റെ പങ്കാളിത്തമില്ലാത്ത ഐക്യചര്‍ച്ചകളാണ് ഇത്തവണ നടന്നത് എന്ന പ്രത്യേകതയുണ്ട്. മധ്യസ്ഥ സമിതിയുടെ ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആയിരുന്നെങ്കിലും ചര്‍ച്ചകളില്‍ അദ്ദേഹത്തിന്‍റെ

സുന്നി ഐക്യചര്‍ച്ചയില്‍ നിര്‍ണായക പുരോഗതി. എപി-ഇ കെ സംഘര്‍ഷത്തെ തുടര്‍ന്ന് പൂട്ടിയ മലപ്പുറം മുടിക്കോട് ജുമാമസ്ജിദ് തുറക്കാന്‍ തീരുമാനമായി. രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കാളിത്തമില്ലാത്ത സമിതിയാണ് ഐക്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇരു വിഭാഗം സുന്നികളുടെ നാല് വീതം നേതാക്കള്‍ അടങ്ങിയ സമിതി ഇതിനകം പല തവണ സിറ്റിംഗ് നടത്തി.തര്‍ക്കത്തെ തുടര്‍ന്ന് പോലീസ് ഇടപെട്ട് പൂട്ടിയ പള്ളികള്‍ തുറക്കാനാണ് ആദ്യ ശ്രമം. ഒരു വര്‍ഷമായി പൂട്ടിക്കിടക്കുന്ന മുടിക്കോട് പള്ളി തുറക്കാന്‍ ധാരണയായിക്കഴിഞ്ഞു. മുടിക്കോട് ഇരുവിഭാഗത്തിനും പങ്കാളിത്തമുള്ള കമ്മിറ്റി രൂപീകരിച്ചു. പള്ളിതുറക്കണമെന്ന് അഭ്യര്‍ത്ഥിച്ച് പെരിന്തല്‍മണ്ണ ആര്‍ഡിഒക്ക് അടുത്ത ദിവസം കത്ത് നല്‍കാനും തീരുമാനമായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പലവട്ടം സുന്നി ഐക്യചര്‍ച്ചകള്‍ നടന്നെങ്കിലും ഇതാദ്യമായാണ് ഒരു കാര്യത്തില്‍ തീര്‍പ്പുണ്ടാകുന്നത്.സമാന തര്‍ക്കങ്ങള്‍ നിലവിലുള്ള 77 മഹല്ലുകളില്‍ കൂടി മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കും. മുസ്ലിം ലീഗിന്‍റെ പങ്കാളിത്തമില്ലാത്ത ഐക്യചര്‍ച്ചകളാണ് ഇത്തവണ നടന്നത് എന്ന പ്രത്യേകതയുണ്ട്. മധ്യസ്ഥ സമിതിയുടെ ചെയര്‍മാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ആയിരുന്നെങ്കിലും ചര്‍ച്ചകളില്‍ അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നില്ല‍.

പരസ്യപ്രതികരണങ്ങള്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥയോടെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇരു വിഭാഗം സുന്നികളുടെയും നേതാക്കള്‍ വേദികള്‍ പങ്കിടുന്നത് അടക്കമുള്ള നിര്‍ണായക നീക്കങ്ങള്‍ വരും ദിവസങ്ങളിലുണ്ടാകും.