LiveTV

Live

Kerala

ചെങ്ങന്നൂരിലെ കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍മേള വിവാദമാകുന്നു

ചെങ്ങന്നൂരിലെ കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍മേള വിവാദമാകുന്നു
Summary
ഔദ്യോഗിക പരിപാടിയില്‍ ബി ജെ പി നേതാക്കളെ വേദിയിലിരുത്തിയതിനെതിരെ സി പി എമ്മും കോണ്‍ഗ്രസും പരാതി നല്‍കി

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെയും നേതാക്കളെയും പങ്കെടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ മേള സംഘടിപ്പിച്ചത് വിവാദമാകുന്നു.. രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത തൊഴില്‍ മന്ത്രാലയത്തിന്റെ മേളയിലാണ് ബി ജെ പി നേതാക്കളും സ്ഥാനാര്‍ത്ഥികളും അടക്കമുള്ളവരെ ഔദ്യോഗികമായി പങ്കെടുപ്പിച്ചത്. ഔദ്യോഗിക പരിപാടിയില്‍ ബി ജെ പി നേതാക്കളെ വേദിയിലിരുത്തിയതിനെതിരെ സി പി എമ്മും കോണ്‍ഗ്രസും പരാതി നല്‍കി.

ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയ്ക്ക് മുന്നോടിയായി മണ്ഡലത്തിലുടനീളം ബി ജെ പി നേതാക്കളുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മേള സംഘടിപ്പിക്കുന്ന സൈന്‍ എന്ന സൊസൈറ്റിയുടെ ഭാരവാഹികളും പ്രവര്‍ത്തകരുമാണതെന്നായിരുന്നു ബി ജെ പി നേതാക്കളുടെ വിശദീകരണം. എന്നാല്‍ തൊഴില്‍ മേളയില്‍ ഔദ്യോഗിക പരിവേഷത്തില്‍ തന്നെ പങ്കെടുത്ത ബി ജെ പി നേതാക്കളില്‍ പലരും സൈന്‍ സൊസൈറ്റിയുമായി ഒരു ബന്ധവുമില്ലാത്തവരായിരുന്നു.54 കമ്പനികള്‍ പങ്കെടുത്ത തൊഴില്‍ മേളയിലേക്ക് 28,300 തൊഴിലന്വേഷകര്‍ വന്നുവെന്നും 3145 പേരെ കമ്പനികള്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നും ബി ജെ പി നേതാക്കള്‍ അറിയിച്ചു.