LiveTV

Live

Kerala

നിക്ക് ഉട്ടിന് കോഴിക്കോടിന്റെ സ്നേഹാദരം

നിക്ക് ഉട്ടിന് കോഴിക്കോടിന്റെ സ്നേഹാദരം
Summary
കോഴിക്കോട് ടൊണ്‍ഹാളിലെ നിറഞ്ഞ സദസ്സിന് മുന്നിലെ സ്ക്രീനില്‍ നിക്ക് ഉട്ടിന്റെ ലോക പ്രശസ്ത ചിത്രങ്ങള്‍ തെളിഞ്ഞു. ഓരോ ചിത്രത്തിന്റെയും പശ്ചാത്തല വിവരണവുമായി നിക്ക് ഉട്ട് പ്രസംഗ വേദിക്ക് മുന്നില്‍.

വിശ്വവിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിന് കോഴിക്കോടിന്റെ സ്നേഹാദരം. സ്വീകരണ സമ്മേളനം എംടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നിക്ക് ഉട്ടിന് കോഴിക്കോട് നഗരം ഉജ്വല സ്വീകരണമാണ് നല്‍കിയത്. ഓരോ പരിപാടികളിലും നിക് എത്തുമ്പോള്‍ കേട്ടറിഞ്ഞ താരത്തെ കാണാന്‍ ജനം ഒഴുകിയെത്തി.

കോഴിക്കോട് ടൊണ്‍ഹാളിലെ നിറഞ്ഞ സദസ്സിന് മുന്നിലെ സ്ക്രീനില്‍ നിക്ക് ഉട്ടിന്റെ ലോക പ്രശസ്ത ചിത്രങ്ങള്‍ തെളിഞ്ഞു. ഓരോ ചിത്രത്തിന്റെയും പശ്ചാത്തല വിവരണവുമായി നിക്ക് ഉട്ട് പ്രസംഗ വേദിക്ക് മുന്നില്‍. കാണാനാഗ്രഹിച്ച ഒരു പ്രതിഭയെ കണ്‍മുന്‍പില്‍ കണ്ടതിന്റെ സന്തോഷവും ആവേശമായിരുന്നു ടൌണ്‍ഹാളിലേക്ക് ഒഴുകിയെത്തിയ കോഴിക്കോട്ടുകാര്‍ക്ക്. എം ടി വാസുദേവന്‍നായരും എം ജി എസ് നാരായണനും ഉള്‍പ്പെടുന്ന പ്രമുഖരുടെ നീണ്ട നിരയാണ് നിക്ക് ഉട്ടിനെ സ്വീകരിക്കാന്‍ ടൌണ്‍ഹാളിലെത്തിയത്. ഇനിയുമൊരു യുദ്ധം വേണോ എന്ന് മനുഷ്യരാശി സ്വയം ചോദിച്ച ചിത്രങ്ങളായിരുന്നു നിക്ക് ഉട്ടിന്റെ ക്യാമറയില്‍ പതിഞ്ഞവയെന്ന് എം ടി പറഞ്ഞു. ലളിതകല ഗാലറിയില്‍ നിക്ക് ഉട്ടിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.