LiveTV

Live

Kerala

ആദായനികുതി അടച്ചിട്ടില്ലെന്ന വി മുരളീധരന്റെ സത്യവാങ്മൂലം തെറ്റെന്ന് ആരോപണം

ആദായനികുതി അടച്ചിട്ടില്ലെന്ന വി മുരളീധരന്റെ സത്യവാങ്മൂലം തെറ്റെന്ന് ആരോപണം
Summary
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കുമ്പോൾ 3,97,588 രൂപ നികുതി അടച്ചതായും സത്യവാങ്മൂലം

രാജ്യസഭ സീറ്റിലേക്ക് മത്സരിക്കാൻ ബി ജെ പി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പിഴവുണ്ടെന്ന് ആരോപണം. ആദായ നികുതി അടച്ചതുമായി ബന്ധപ്പെട്ടാണ് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയത്.

ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് വി മുരളീധരൻ രാജ്യസഭ നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് നിന്ന് മത്സരിക്കുമ്പോൾ ഇതിൽ നിന്ന് വ്യത്യസ്തമായ സത്യവാങ്മൂലമാണ് സമർപ്പിച്ചത്. ഇത് പ്രകാരം 2004-2005 സാമ്പത്തിക വർഷം ആദായ നികുതി അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. 3,97,588 രൂപ നികുതി അടച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യസഭ തെരഞ്ഞെടുപ്പിന് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിലാകട്ടെ ആദായ നികുതി ഇനത്തിൽ പണം അടച്ചിട്ടില്ലെന്നും പറയുന്നു. ആദായ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വി മുരളീധരൻ മനഃപൂർവ്വം മറച്ചുവെച്ചു എന്നത് ഒന്നര വർഷം മുമ്പ് നിയമസഭയിലേക്ക് നൽകിയ സത്യവാങ്മൂലത്തിൽ നിന്ന് വ്യക്തമാണ്. സത്യവാങ്മൂലത്തിലെ പിഴവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പത്രിക തള്ളാൻ വരെ കഴിയും.