LiveTV

Live

Kerala

റിട്ട. അധ്യാപികയുടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍

റിട്ട. അധ്യാപികയുടെ കൊലപാതകം: മുഖ്യപ്രതി പിടിയില്‍
Summary
കാസർഗോഡ് റിട്ട. അധ്യാപികയുടെ കൊലപാതകക്കേസില്‍ മുഖ്യപ്രതി പിടിയില്‍. ചീമേനി പുലിയന്നൂരിലെ അരുൺ കുമാറാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായതായി

കാസർഗോഡ് റിട്ട. അധ്യാപികയുടെ കൊലപാതകക്കേസില്‍ മുഖ്യപ്രതി പിടിയില്‍. ചീമേനി പുലിയന്നൂരിലെ അരുൺ കുമാറാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസിൽ മുഴുവൻ പ്രതികളും പിടിയിലായതായി അന്വേഷണ സംഘം വ്യക്തമാക്കി.

ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക വിപി ജാനകിയെ കൊലപ്പെടുത്തിയ കേസ്സില്‍ മുഖ്യ സൂത്രധാരൻ പിടിയിലായി. പുലിയന്നൂര്‍ ചീര്‍ക്കളത്തെ അരുണ്‍കുമാര്‍ ആണ് പിടിയിലായത്.കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടന്ന അരുണിനെ പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് നാട്ടിലെത്തിച്ചത്.

കവര്‍ച്ച ചെയ്ത താലിമല, മോതിരം, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസ് കണ്ടെടുത്തു.കൊലപാതകം നടത്തിയത് അരുണ്‍കുമാറും വിശാഖും ചേര്‍ന്നാണെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. കേസിൽ പുലിയന്നൂരിലെ വിശാഖ് ,റിനീഷ് എന്നിവർ നേരത്തെ പിടിയിലായിരുന്നു.അറസ്റ്റിലായ മൂന്ന് പ്രതികളെയും പുലിയന്നൂരില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നു. ഡിസംബര്‍ 13 നാണ് വിപി ജാനകിയെ കവര്‍ച്ചാ ശ്രമത്തിനിടെ കൊലചെയ്യുന്നത്. ഭര്‍ത്താവ് കളത്തേര കൃഷ്ണനെ സംഘം കുത്തിപരിക്കേല്‍പ്പികുകയും ചെയ്തിരുന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘത്തെ ജാനകി ടീച്ചർ തിരിച്ചറിഞ്ഞതോടെയാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. മൂന്ന് പ്രതികളെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ ഹരജി നല്‍കി.