LiveTV

Live

Kerala

അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ല; ഷുഹൈബിന്റെ പിതാവ് 

അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ല; ഷുഹൈബിന്റെ പിതാവ് 
Summary
ഷുഹൈബുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല.

മകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികളാണെന്ന് ഉറപ്പില്ലെന്ന് ഷുഹൈബിന്‍റെ പിതാവ്.ഷുഹൈബുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. യാഥാര്‍ഥ പ്രതികള്‍ പിടിയിലാകണമെന്നാണ് ആഗ്രഹമെന്നും ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരായ റിജിന്‍ രാജ്, ആകാശ് എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റ അറിവോടെയാണ് കൊലപാതകമെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ബോംബെറിഞ്ഞ ശേഷമാണ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.