LiveTV

Live

Kerala

മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടി; സിപിഎം ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം

മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടി; സിപിഎം ബന്ധമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം
Summary
തിരുവനന്തപുരം അയിരൂപ്പാറ ഫാര്‍മേഴ്സ് സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍

തിരുവനന്തപുരം അയിരൂപ്പാറ ഫാര്‍മേഴ്സ് സഹകരണ ബാങ്കില് മുക്കുപണ്ടം പണയം വെച്ച് കോടികള്‍ തട്ടിയ കേസില് ബാങ്ക് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ ഒത്തുകളിയെന്ന് ആരോപണം. പ്രതികള്‍ സിപിഎം നേതാക്കളായതിനാലാണ് പൊലീസ് അന്വേഷണം ഇഴയുന്നതെന്നാണ് നാട്ടുകാരുടെ പരാതി.

നാല് പേരാണ് മുക്കുപണ്ട കേസില്‍ ഇതുവരെ അറസ്റ്റിലായത്. തട്ടിപ്പില്‍ സിപിഎം കാട്ടായിക്കോണം ലോക്കല്‍ കമ്മിറ്റി അംഗവും ബാങ്ക് മാനേജരുമായ ശശികലയെയും സിപിഎം കഴക്കൂട്ടം ഏരിയാ കമ്മിറ്റി അംഗത്തിന്‍റെ ഭാര്യ കുശലകുമാരിയെയും പ്രതികളാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പൊലീസ് തയ്യാറാകത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ നിന്ന് തന്നെ വിമര്‍ശമുയര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

ബാങ്ക് ജീവനക്കാര്‍ക്ക് എതിരെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് എഫ്ഐആര്‍ തയാറാക്കിയിട്ടും അറസ്റ്റ് ചെയ്യാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പൊലീസിന്മേല്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും യആരോപണം. വരും ദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം.