LiveTV

Live

Kerala

സുന്നി ഐക്യനീക്കം ലക്ഷ്യം നേടുമെന്നാണ്​ പ്രതീക്ഷയെന്ന്​ വി.കെ അബ്​ദുൽ ലത്തീഫ്​ മൗലവി

സുന്നി ഐക്യനീക്കം ലക്ഷ്യം നേടുമെന്നാണ്​ പ്രതീക്ഷയെന്ന്​ വി.കെ അബ്​ദുൽ ലത്തീഫ്​ മൗലവി
Summary
മുസ്​ലിം ലീഗ്​ നേതൃത്വം സുന്നി ഐക്യ​ത്തോട്​ അനുഭാവ നിലപാടാണ്​ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി

സുന്നി ഐക്യനീക്കം അതി​ന്റെ ലക്ഷ്യം നേടുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇരുവിഭാഗങ്ങൾക്കുമിടയിൽ അനുരഞ്​ജന ശ്രമത്തിൽ ഭാഗഭാക്കായ വി.കെ അബ്​ദുൽ ലത്തീഫ്​ മൗലവി. മുസ്​ലിം ലീഗ്​ നേതൃത്വം സുന്നി ഐക്യ​ത്തോട്​ അനുഭാവ നിലപാടാണ്​ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

വിഘടിച്ചു നിന്ന സുന്നി വിഭാഗങ്ങൾക്കിടയിൽ അനുരഞ്​ജനം ഉറപ്പാക്കാൻ രൂപം കൊണ്ട മസ്​ലഹത്ത്​ സമിതിയിൽ അംഗമായ വി.കെ അബ്​ദുൽ ലത്തീഫ്​ മൗലവി നിറഞ്ഞ പ്രതീക്ഷയിലാണ്​. ഇരു സുന്നി വിഭാഗങ്ങളും നാലു വീതം പ്രതിനിധികളെ നിശ്​ചയിച്ച സാഹചര്യത്തിൽ ഈ മാസം തന്നെ സുപധാന ഒത്തുചേരൽ ഉണ്ടാകുമെന്നാണ്​ കരുതുന്നതെന്നും യു.എ.ഇ സന്ദർശനത്തിന്​ എത്തിയ അദ്ദേഹം മീഡിയാ വണിനോട്​ പറഞ്ഞു.

മുസ്​ലിം ലീഗ്​ നേതൃത്വവും ​ഐക്യനീക്കങ്ങൾക്ക്​ പൂർണ പിന്തുണയാണ്​ നൽകുന്നത്​. ഐക്യം അനിവാര്യമായ കാലാവസ്​ഥയാണുള്ളതെന്ന്​ തിരിച്ചറിയുന്നു എന്നതു തന്നെയാണ്​ ​പ്രധാനം. എല്ലാ മുസ്​ലിം കൂട്ടായ്​മകളും ആഗ്രഹിക്കുന്നതും ​ഐക്യം തന്നെയാണെന്നും വി.കെ അബ്​ദുൽ ലത്തീഫ്​ മൗലവി വ്യക്​തമാക്കി.