LiveTV

Live

Kerala

ഖാദി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് ദിവസക്കൂലി നൂറ് രൂപയിലും താഴെ

ഖാദി ബോര്‍ഡിലെ തൊഴിലാളികള്‍ക്ക് ദിവസക്കൂലി നൂറ് രൂപയിലും താഴെ
Summary
തൊഴില്‍ നയം ഖാദിബോര്‍ഡില്‍ ലംഘിക്കുന്നു

കുറഞ്ഞ ദിവസ വേതനം അറുനൂറ് രൂപയായി പ്രഖ്യാപിച്ച സംസ്ഥാനത്ത് ഖാദിബോര്‍ഡിന്‍റെ നെയ്ത്ത് തൊഴിലാളികള്‍ക്ക് ലഭിക്കുന്നത് നൂറ് രൂപയില്‍ താഴെ. എട്ട് മണിക്കൂര്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കാണ് തൊഴിലുറപ്പു പദ്ധതിയിലെ കൂലി പോലും ലഭിക്കാത്തത്.

ഖാദിബോര്‍ഡിനു കീഴില്‍ നൂല്‍ നൂല്‍പ്പും നെയ്ത്തും നടത്തുന്ന മുന്നൂറിലേറെ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. ആയിരം മീറ്റര്‍ നൂലിന് അഞ്ച് രൂപ അറുപത് പൈസ വെച്ച് കണക്കാക്കിയാണ് ഇവിടെ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. ഡിഎയും ഇന്‍സെന്‍റീവുമെല്ലാം ചേര്‍ത്താലും ദിവസം എട്ട് മണിക്കൂര്‍ പണിയെടുക്കുന്ന ഒരു തൊഴിലാളിക്ക് ശരാശരി മൂവായിരം രൂപയില്‍ താഴെയേ ലഭിക്കുന്നുള്ളൂ.

തൊഴിലുറപ്പ് പദ്ധതിയില്‍ 258 രൂപയാണ് ദിവസക്കൂലി. കഴിഞ്ഞ വര്‍ഷം ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴില്‍നയത്തില്‍ കുറഞ്ഞ ദിവസ വേതനം 600 രൂപയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള ഖാദി ബോര്‍ഡ് ഇതൊന്നും പരിഗണിക്കാതെയാണ് തൊഴിലാളികള്‍ക്ക് തുച്ഛമായ കൂലി നല്‍കുന്നത്. നൂറ് രൂപ പോലും ലഭിക്കാതെ തൊഴിലെടുക്കുന്ന ഈ സ്ത്രീകള്‍ പലതവണ സര്‍ക്കാരിനെ സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ല.