LiveTV

Live

Kerala

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറന്ന് നല്‍കാമെന്ന് കൊടിയേരി ഉറപ്പ് നല്‍കിയിരുന്നതായി ബിജു രമേശ്

Summary
ഇതേത്തുടര്‍ന്ന് 140 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സാന്പത്തിക സഹായമടക്കമുള്ള പിന്തുണ നല്‍കിയിരുന്നതായും ബിജു രമേശ്

എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറന്ന് നല്‍കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്‍ ഉറപ്പ് നല്‍കിയിരുന്നതായി ബിജു രമേശ്.തെരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയനേയും,വിഎസ് അച്യുതാനന്ദനേയും,വൈക്കം വിശ്വനേയും കണ്ട് ആവശ്യങ്ങള്‍ ബോധിപ്പിച്ചിരുന്നു.ഇതേത്തുടര്‍ന്ന് 140 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സാന്പത്തിക സഹായമടക്കമുള്ള പിന്തുണ നല്‍കിയിരുന്നതായും ബിജു രമേശ് വ്യക്തമാക്കി.

സിപിഎം,സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി നില്‍ക്കുന്പോഴാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലക്യഷ്ണനതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ബിജു രമേശ് രംഗത്ത് വന്നത്.പൂട്ടിയ എല്ലാ ബാറുകളും തുറക്കാമെന്നായിരുന്നു കോടിയരിയുടെ ഉറപ്പ്.പിണറായി വിജയനേയും വിഎസ് അച്യുതാനന്ദനേയും വൈക്കം വിശ്വനേയും കണ്ടിരുന്നു. ഇതേത്തുടര്‍ന്ന് ബാറുടമകളും,തൊഴിലാളികളും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.സാന്പത്തിക സഹായവും നല്‍കി.പക്ഷെ അധികാരത്തില്‍ എത്തിയതിന് ശേഷം എല്‍ഡിഎഫ് വഞ്ചിക്കുകയാണ് ചെയ്തത്.

കെ.എം മാണിക്കെതിരായ കേസുകളില്‍ ബാറുടമകള്‍ മൊഴി നല്‍കാത്തത് ക്യത്യമായ സംരക്ഷണം നല്‍കാത്തത് കൊണ്ടാണന്നും ബിജു രമേശ് വ്യക്തമാക്കി.