LiveTV

Live

Kerala

കോഴിക്കോട്ടെ പൊലീസുകാര്‍ക്ക്‌ സന്തോഷ വാര്‍ത്ത; ജന്‍മദിനത്തിനും വിവാഹ വാര്‍ഷികത്തിനും അവധി

കോഴിക്കോട്ടെ പൊലീസുകാര്‍ക്ക്‌ സന്തോഷ വാര്‍ത്ത; ജന്‍മദിനത്തിനും വിവാഹ വാര്‍ഷികത്തിനും അവധി
Summary
കോഴിക്കോട്ടെ പൊലീസുകാര്‍ക്ക്‌ ഇനി വര്‍ഷത്തില്‍ രണ്ട് ദിനം ഉറപ്പായും അവധി ലഭിക്കും.

കോഴിക്കോട്ടെ പൊലീസുകാര്‍ക്ക്‌ ഇനി വര്‍ഷത്തില്‍ രണ്ട് ദിനം ഉറപ്പായും അവധി ലഭിക്കും. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ജന്മദിനത്തിനും വിവാഹ വാര്‍ഷികത്തിനുമാണ് അവധി കിട്ടുക. പോലീസുകാര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്ക ങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും കുറവ് വരുത്താന്‍ ലക്ഷ്യമിട്ടാണ് പരിഷ്കാരം.

ജന്മദിനവും വിവാഹ വാര്‍ഷികവുമൊക്കെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ നഗരത്തി ന്റെ കാവല്‍ കയ്യാളുന്ന പോലീസുകാര്‍ക്ക് പലപ്പോഴും ഇതിനൊന്നും കഴിയാറില്ല. കാരണം ജോലി തിരക്ക് മൂലം അവധി കിട്ടാത്തത് തന്നെ. കോഴിക്കോട്ടെ പോലീസുകാര്‍ക്ക് ഇക്കാര്യത്തില്‍ ഇനി ആശ്വസിക്കാം. സിറ്റി പോലീസ് ചീഫ് എസ് കാളിരാജ് മഹേഷ് കുമാറിന്റെ ഉത്തരവ് പുറത്തിറങ്ങി കഴിഞ്ഞു. ജന്മ ദിനത്തിനും വിവാഹ വാര്‍ഷിക ദിനത്തിലും അവധി നല്‍കാനാണ് നിര്‍ദേശം. പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനായി കേരള പോലീസ് അസോസിയേഷന്‍ ജില്ലാ നേതൃത്വം മുന്നോട്ട് വെച്ച നിര്‍ദേശം കമ്മീഷണര്‍ അംഗീകരിക്കുകയായിരുന്നു.

ഏറ്റവും അടിയന്തരമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ മാത്രമായിരിക്കും ഈ അവധികള്‍ റദ്ദാക്കപ്പെടുക. അവധി നല്‍കുന്നത് സേനയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കുനായി പോലീസുകാരുടെ ജന്മദിനവും വിവാഹ വാര്‍ഷിക ദിനവും ഉള്‍പ്പെടുന്ന പട്ടിക ഉടന്‍ തയ്യാറാ ക്കും. വിവാഹ വാര്‍ഷികത്തിന് അവധി നല്‍കാന്‍ കൊച്ചി സിറ്റി പോലീസിലും തീരുമാനമായിട്ടുണ്ട്.