LiveTV

Live

Kerala

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു

അങ്കമാലിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു
Summary
മുക്കന്നൂര്‍ അറക്കലില്‍ ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്.

എറണാകുളം അങ്കമാലി മുക്കുന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മുക്കന്നൂര്‍ അറക്കലില്‍ ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ശിവന്‍റെ സഹോദരന്‍ ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ബാബുവിന്‍റെ സഹോദരന്‍ ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരെയാണ് കൊലപ്പെടുത്തിയത്. സ്മിതയുടെ മകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 5.45 ഓടെ ശിവന്‍റെ വീട്ടിലെത്തിയ ബാബു സഹോദരനെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ബാബു ബൈക്കില്‍ രക്ഷപ്പെട്ടു. ബാബുവിനെ തൃശൂര്‍ കൊരട്ടിയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ശിവനും ബാബുവും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്. ഇവര്‍ തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനില്‍ക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.