LiveTV

Live

Kerala

ഇ ശ്രീധരന്‍ റോഡ് വികസനത്തില്‍ അഭിപ്രായം പറയേണ്ടെന്ന് ജി സുധാകരന്‍

ഇ ശ്രീധരന്‍ റോഡ് വികസനത്തില്‍ അഭിപ്രായം പറയേണ്ടെന്ന് ജി സുധാകരന്‍
Summary
കൊച്ചി വൈറ്റില മേല്‍പ്പാലവുമായി ബന്ധപ്പെട്ട ഇ ശ്രീധരന്റെ പരമാര്‍ശത്തിനെതിരായിരുന്നു മന്ത്രിയുടെ വിമര്‍ശം.

2020 ഡിസംബറോടെ സംസ്ഥാനത്ത് ദേശീയ പാത നാലുവരിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ദേശീയ പാത അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഇപ്പോള്‍ നല്ല സഹായം സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. ഇത് തുടര്‍ന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാകുമെന്നും റോഡ് വികസനത്തില്‍ ഒരു തരത്തിലുള്ള അനാവശ്യ ഇടപെടലും അനുവദിക്കില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

2020 ഡിസംബറോടെ കേരളത്തില്‍ ദേശീയ പാത നാലുവരിയാക്കും. റോഡ് വികസനത്തെ തടസ്സപ്പെടുത്താന്‍ സംസ്ഥാനത്ത് ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഇ ശ്രീധരന്‍ റോഡ് വികസനത്തില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും മന്ത്രി. സ്ഥലമേറ്റെടുക്കല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണെന്നും 2020 ഡിസംബറോടെ കേരളത്തില്‍ ദേശീയ പാത നാല് വരിയായി മാറുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി വാദത്തിന്റെ പേരില്‍ ഇപ്പോള്‍ കപട പരിസ്ഥിതി വാദികളാണ് കൂടുതല്‍ രംഗത്തുള്ളതെന്നും മന്ത്രി പറഞ്ഞു.

ഇ ശ്രീധരനെ പോലുള്ളവര്‍ അറിവ് ദുര്‍വിനിയോഗം ചെയ്യരുത്. ദേശീയ പാതയുടെ കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അറിവ് ശ്രീധരനില്ല. പ്രൊഫഷനലുകളോട് ബഹുമാനമുണ്ട്. എന്നാല്‍ അത് ഇല്ലാതാക്കുന്ന സമീപനം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. കൊച്ചി വൈറ്റില മേല്‍പ്പാലവുമായി ബന്ധപ്പെട്ട ഇ ശ്രീധരന്റെ പരമാര്‍ശത്തിനെതിരായിരുന്നു മന്ത്രിയുടെ വിമര്‍ശം.