LiveTV

Live

Kerala

വിജിലന്‍സ് ഡയറക്ടറായുള്ള ലോക്നാഥ് ബെഹ്റയുടെ നിയമനം ചട്ടങ്ങള്‍ ലംഘിച്ച് 

വിജിലന്‍സ് ഡയറക്ടറായുള്ള ലോക്നാഥ് ബെഹ്റയുടെ നിയമനം ചട്ടങ്ങള്‍ ലംഘിച്ച് 
Summary
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ് ബെഹ്റയുടെ നിയമനം.

വിജിലന്‍സ് ഡയറക്ടറായുള്ള ലോക്നാഥ് ബെഹ്റയുടെ നിയമനം ചട്ടങ്ങള്‍ ലംഘിച്ച്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ് ബെഹ്റയുടെ നിയമനം. ആറ് മാസത്തിനുള്ളില്‍ കൂടുതലുളള താത്ക്കാലിക നിയമനത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ചട്ടം. ഈ ചട്ടം ലംഘിച്ചാണ് ബെഹ്റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത്തുടരുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.

ജേക്കബ്ബ് തോമസിന്റെ ഒഴിവില്‍ കഴിഞ്ഞ പതിനൊന്ന് മാസമായി ലോക്നാഥ് ബഹ്റായാണ് വിജിലന്‍സ് ഡയറക്ടർ. താത്കാലിക നിയമനത്തിന് തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നിരിക്കെയാണ് സംസ്ഥാന സർക്കാർ ബഹ്റയുടെ സ്ഥിര നിയമനം നടത്തിയിരിക്കുന്നതെന്ന് മന്ത്രാലയത്തിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. ഡി ജി പി പദവിയിലുള്ള മറ്റ് ഉദ്യോഗസ്ഥരുണ്ടായിട്ടും ലോക്നാഥ് ബഹ്റക്ക് ഇരട്ട പദവി നല്‍കിയതിനെ ചോദ്യം ചെയ്ത കോടതിയെ സമീപിച്ചാല്‍ സർക്കാരിന് തിരിച്ചടിയുണ്ടാകുമെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടാക്കാട്ടുന്നു.

സർക്കാരിന് മറ്റ് ലക്ഷ്യങ്ങളുള്ളത് കൊണ്ടാണോ വിജിലന്‍സിന്റെയും പോലീസിന്റെയും തലപ്പത്ത് ഒരേ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നു, അനുമതിയില്ലാതെയുള്ള വിജിലന്‍സ് ഡയറക്ടർ നിയമനം സർക്കാർ പിന്‍വലിക്കുകയോ ഡി ജി പി സ്വയം പിന്‍മാറുകയോ ചെയ്യേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരം.