LiveTV

Live

Kerala

സെന്‍സര്‍ഷിപ്പിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന് പ്രകാശ് രാജ്

സെന്‍സര്‍ഷിപ്പിന് പിന്നില്‍ രാഷ്ട്രീയം ഉണ്ടെന്ന് പ്രകാശ് രാജ്
Summary
സംവിധായകനോ, നടനോ ആയിട്ടല്ല താന്‍ അഭിപ്രായങ്ങള്‍ പറയുന്നത്. ഒരു പൌരന്‍ എന്ന നിലയിലുള്ള കടമ നിറവേറ്റുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു.

സിനിമ സെന്‍ഷര്‍ഷിപ്പിന് പിന്നില്‍ ഭരണകൂടതാല്‍പര്യം ഉണ്ടെന്ന് പ്രമുഖ ചലച്ചിത്രതാരം പ്രകാശ് രാജ്. നടനായല്ല ഒരു പൌരനെന്ന നിലയിലാണ് താന്‍ നിലപാടുകള്‍ പറയുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരളലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമകളെ സെന്‍സര്‍ ചെയ്യാന്‍ പറയുന്ന ന്യായം ധാര്‍മ്മികതയാണ്. എല്ലാവര്‍ക്കും ധാര്‍മ്മികത ഒരുപോലെയല്ല.എല്ലാവരെയും തൃപ്തിപെടുത്തി സിനിമ എടുക്കാന്‍ കഴിയിലെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രണയംപോലും രാജ്യത്ത് കുറ്റമായികൊണ്ടിരിക്കുന്നു. ഇന്ത്യയും -പാക്കിസ്ഥാനും തമ്മിലുഉള്ള ക്രിക്കറ്റ് മത്സരത്തെ യുദ്ധമായി കാണുന്നവരുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. ഭീതിയില്ലാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയണമെന്നതാണ് തന്‍റെ നിലപാടുകളുടെ ഉള്ളടക്കമെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകനോ, നടനോ ആയിട്ടല്ല താന്‍ അഭിപ്രായങ്ങള്‍ പറയുന്നത്. ഒരു പൌരന്‍ എന്ന നിലയിലുള്ള കടമ നിറവേറ്റുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു. നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു സംവാദം.