LiveTV

Live

Kerala

വാഹനാപകടത്തില്‍ മരിച്ച ആരാധകന്‍റെ സഹോദരന്‍റെ പഠന ചെലവ് മമ്മൂട്ടി ഏറ്റെടുത്തു

വാഹനാപകടത്തില്‍ മരിച്ച ആരാധകന്‍റെ സഹോദരന്‍റെ പഠന ചെലവ് മമ്മൂട്ടി ഏറ്റെടുത്തു
Summary
മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്‍റെ കുടുംബത്തിന് കൈത്താങ്ങായി മമ്മൂട്ടി.

മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച ഹര്‍ഷാദിന്‍റെ കുടുംബത്തിന് കൈത്താങ്ങായി മമ്മൂട്ടി. ഹര്‍ഷാദിന്‍റെ സഹോദരന്‍റെ പഠന ചെലവ് മമ്മൂട്ടി ഏറ്റെടുത്തു. ഇക്കാര്യം നടന്‍ സിദ്ദിഖാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

"വാഹന അപകടത്തിൽ മരണപ്പെട്ട ആരാധകന്റെ അനിയന്റെ മുഴുവൻ പഠന ചിലവും ഏറ്റെടുത്ത് മമ്മൂട്ടി.. വലിയ മനസുള്ള ഞങ്ങളുടെ സ്വന്തം മമ്മൂക്ക" എന്നാണ് സിദ്ദിഖിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.

ആരാധകനായ ഹര്‍ഷാദിന് നേരത്തെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. ഹര്‍ഷാദിന്‍റെ മരണ വാര്‍ത്ത ഞെട്ടിച്ചെന്ന് മമ്മൂട്ടി ഫേസ് ബുക്കില്‍ കുറിച്ചു. ഹര്‍ഷാദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനുശോചനവും രേഖപ്പെടുത്തി. ഹര്‍ഷാദിന്‍റെ മരണ വാര്‍ത്ത തന്നെ വല്ലാതെ സങ്കടപ്പെടുത്തിയെന്ന് ദുല്‍ഖര്‍ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ഷാദ് എന്നും സ്നേഹവും പിന്തുണയും നല്‍കിയെന്നും ദുല്‍ഖര്‍ അനുസ്മരിച്ചു.