LiveTV

Live

Kerala

അവഗണനയില്‍ ഫോര്‍ട്ട് കൊച്ചിയിലെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി

അവഗണനയില്‍ ഫോര്‍ട്ട് കൊച്ചിയിലെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി
Summary
200 വര്‍ഷത്തിലധികം പഴക്കമുള്ള ആശുപത്രി

200 വര്‍ഷത്തിലധികം പഴക്കമാണ് ഫോര്‍ട്ട് കൊച്ചിയിലെ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് അവകാശപ്പെടാനുള്ളത്. നേരത്തെ തീരദേശവാസികള്‍ വളരെ അധികം ആശ്രയിച്ചിരുന്ന ആശുപത്രിയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. വേണ്ടത്ര ഡോക്ടര്‍മാരോ അവശ്യം വേണ്ട സംവിധാനങ്ങളോ ഈ സര്‍ക്കാര്‍ ആശുപത്രിക്ക് ഇല്ല.

തീരദേശ മേഖലയായ വൈപ്പിനിലെ നാല് ഡിവിഷനുകളാണ് പ്രധാനമായും താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയെ ആശ്രയിക്കുന്നത്. എന്നാല്‍ 16 ഡോക്ടര്‍മാര്‍ വേണ്ടയിടത്ത് ആശുപത്രിയിലുള്ളത്10 പേര്‍ മാത്രം. താലൂക്ക് ആശുപത്രിയായിരുന്നിട്ടും സ്പെഷ്യാലിറ്റി സംവിധാനങ്ങളും വിരലിലെണ്ണാവുന്നത് മാത്രം. ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും താറുമാറായി. 450 ബെഡുകള്‍ ഉള്ള ആശുപത്രിയില്‍ ഉപയോഗ യോഗ്യമായത് 150എണ്ണം മാത്രമാണ്. തകരാറിലായ എക്സ്റേ യൂണിറ്റ് മാറ്റി സ്ഥാപിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ തയ്യാറായെങ്കിലും അധികൃതര്‍ മുഖം തിരിക്കുകയാണെന്ന ആരോപണവും ശക്തമാണ്.വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ എത്തുന്ന ഫോര്‍ട്ട് കൊച്ചിയില്‍ എളുപ്പം ആശ്രയിക്കാവുന്ന സര്‍ക്കാര്‍ ആശുപത്രിയാണ് അധികൃതരുടെ അനാസ്ഥയില്‍ തകരുന്നത്.