LiveTV

Live

Kerala

മുക്കുപണ്ടം പണയം വെച്ച് നാല് കോടി തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

മുക്കുപണ്ടം പണയം വെച്ച് നാല് കോടി തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍
Summary
പോത്തന്‍കോട് സ്വദേശികളായ ഷീബ, ഷീജ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം പോത്തന്‍കോട് അയിരൂപ്പാറ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചെങ്കോട്ടുകോണം ശാഖയില്‍ മുക്കുപണ്ടം വെച്ച് നാല് കോടി തട്ടിയ കേസില്‍ രണ്ട് പേരെ പിടികൂടി. പോത്തന്‍കോട് സ്വദേശികളായ ഷീബ, ഷീജ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതി റീനയുടെ ബന്ധുക്കളാണിവര്‍. റീനക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ മുക്കുപണ്ടം വെച്ച് നാല് കോടി രൂപ തട്ടിയെടുത്തത് സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.