LiveTV

Live

Kerala

അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ കൗണ്‍സിലര്‍ ഉള്‍പ്പടെ ഏഴ് പേര്‍ അറസ്റ്റില്‍

അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ കൗണ്‍സിലര്‍ ഉള്‍പ്പടെ ഏഴ് പേര്‍ അറസ്റ്റില്‍
Summary
സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റു ചെയ്തത്...

ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ദലിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അയിത്തം കാണിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ ഇന്നലെ തന്നെ കേസെടുത്തിരുന്നു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന് അശുദ്ധി സംഭവിക്കും എന്ന് പറഞ്ഞാണ് എറണാകുളം ലളിതകലാ അക്കാദമിക്ക് മുന്നില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാന്‍ ക്ഷേത്രഭാരവാഹികള്‍ അനുവദിക്കാതിരുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമായിരുന്നു. മൃതദേഹത്തോട് അയിത്തം കല്‍പ്പിച്ച ക്ഷേത്രഭാരവാഹികളുടെ നിലപാടിനെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.