LiveTV

Live

Kerala

സംസ്ഥാന സര്‍ക്കാരിന്‍റെ ആരോഗ്യനയം വൈകുന്നു

 സംസ്ഥാന സര്‍ക്കാരിന്‍റെ ആരോഗ്യനയം വൈകുന്നു
Summary
ഡോ. ബി ഇക്‍ബാല്‍ ചെയര്‍മാനായ കമ്മിറ്റി കരട് കൈമാറിയിട്ട് നാല് മാസം പിന്നിട്ടു

സംസ്ഥാന സര്‍ക്കാരിന്‍റെ ആരോഗ്യനയം വൈകുന്നു. ഡോ. ബി ഇക്‍ബാല്‍ ചെയര്‍മാനായ കമ്മിറ്റി കരട് കൈമാറിയിട്ട് നാല് മാസം പിന്നിട്ടു. കരട് കിട്ടിയാല്‍ ഒരുമാസത്തിനകം നയം പുറത്തിറക്കുമെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാഗ്ദാനം . എന്നാല്‍ കരട് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്നും ഉടന്‍ നയം പ്രഖ്യാപിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പൊതുജനങ്ങള്‍, ആരോഗ്യമേഖലയിലെ വിദഗ്ധര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ച് വിപുലമായ രീതിയില്‍ നടത്തിയ പഠനങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ സെപ്തംബറില്‍ ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനായ 13 അംഗ കമ്മിറ്റി ആരോഗ്യനയത്തിന്‍റെ കരട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. സര്‍ക്കാരിന്‍റെ ആദ്യ പരിഗണനാ പട്ടികയില്‍ ഉള്ളതാണ് ആരോഗ്യനയം. എന്നാല്‍ നാല് മാസം പിന്നിട്ടിട്ടും ആരോഗ്യനയം പുറത്തിറക്കാനായില്ല. നേരത്തെ രണ്ട് തവണ കരട് തയ്യാറാക്കിയിരുന്നെങ്കിലും ആരോഗ്യനയം നടപ്പാക്കിയില്ല.

താഴെ തട്ടില്‍ നിന്നുള്ള ആരോഗ്യവികസനം ലക്ഷ്യമാക്കിയാണ് കമ്മിറ്റി കരട് തയ്യാറാക്കിയിരിക്കുന്നത്. വയോജന ആരോഗ്യം, ട്രോമകെയര്‍, മെഡിക്കല്‍ വിദ്യാഭ്യാസം, ആദിവാസിമേഖലയിലെ പോഷകാഹാരക്കുറവ് നികത്താനുള്ള നടപടികള്‍, നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം, ഇതര സംസ്ഥാനതൊഴിലാളികളുടെ ആരോഗ്യം, ജീവിതശൈലീരോഗ നിയന്ത്രണം, സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്രമായ ആരോഗ്യവളര്‍ച്ച, ട്രാന്‍സ് ജെന്‍ററുകളുടെ ആരോഗ്യം, സര്‍ക്കാര്‍ ആശുപത്രികളുടെ വികസനം തുടങ്ങിയവയാണ് കരടിലുള്ളത്.