LiveTV

Live

Kerala

പദ്ധതികളേറെ: താമസമിപ്പോഴും അടച്ചുറപ്പില്ലാത്ത വീടുകളില്‍

പദ്ധതികളേറെ: താമസമിപ്പോഴും അടച്ചുറപ്പില്ലാത്ത വീടുകളില്‍
Summary
കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ മാന്റില്‍ പട്ടിക വര്‍ഗ കോളനിക്കാര്‍ക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥ.

സർക്കാറിന്‍റെ നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടും പട്ടിക വര്‍ഗ വിഭാഗം അടച്ചുറപ്പില്ലാത്ത വീടുകളിലാണ് ഇപ്പോഴും കഴിയുന്നത്. കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ മാന്റില്‍ പട്ടിക വര്‍ഗ കോളനിക്കാര്‍ക്ക് പറയാനുള്ളത് ദുരിതങ്ങളുടെ കഥ.

കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് മാന്റില്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന പട്ടിക വര്‍ഗവിഭാഗത്തിന്റെ കോളനിയാണിത്. മലവേട്ടുവ വിഭാഗം താമസിക്കുന്ന 20 വീടുകളാണ് ഇവിടെയുള്ളത്. കുട്ടികളും പ്രായം ചെന്നവരും അടക്കം നുറോളം പേര്‍ ഇവിടെ താമസിക്കുന്നു.

വീടുകളെല്ലാം പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്. പിന്നെ പണിതീരാത്ത വീടുകളും. നിര്‍മ്മാണ വസ്തുക്കള്‍ തലചുമടായെത്തിച്ച് വേണം വീട് പണിയാന്‍. ഇത് കാരണം സര്‍ക്കാര്‍ അനുവദിക്കുന്ന പണം ഉപയോഗിച്ച് വീട് പൂര്‍ത്തിയാക്കാനും ആവില്ല.

വൈദ്യുത വകുപ്പ് കോളനിയിലേക്ക് ലൈന്‍ വലിച്ചിട്ടുണ്ട്. ഇവര്‍ക്ക് സൌജന്യ വൈദ്യുത കണക്ഷന് അര്‍ഹതയുമുണ്ട്. എന്നാലും വീടുകളിലേക്ക് വൈദ്യുതി കണക്ഷന്‍ മാത്രം നല്‍കിയിട്ടില്ല. കോളനിയിലേക്ക് റോഡ് പോയിട്ട് നല്ല നടവഴിപോലും ഇല്ല. ഇത് കാരണം രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ പോലും കോളനിക്കാര്‍ക്ക് കഴിയാറില്ല.