LiveTV

Live

Kerala

സിഎം അബ്ദുല്ല മൗലവിയുടെ മരണം: ആക്ഷന്‍ കമ്മറ്റി കളക്ടറേറ്റ് മാര്‍ച്ച് നടത്തി

Summary
2010 ഫെബ്രുവരി 15നാണ് ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം പിന്നീട് സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു. 

ചെമ്പിരിക്ക മംഗളൂരു ഖാസി സിഎം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കളക്ടറേറ്റ് മാര്‍ച്ച് നടത്തി. മരണത്തെ കുറിച്ച് ഹൈകോടതിയില്‍ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിഷേധം. മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.

സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മറ്റിയുടെ സമരം. 2010 ഫെബ്രുവരി 15നാണ് ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ പാറക്കെട്ടിന് സമീപം കണ്ടെത്തിയത്. ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം പിന്നീട് സിബിഐയെ ഏല്‍പ്പിക്കുകയായിരുന്നു.

ഒന്നരവര്‍ഷത്തെ അന്വേഷണത്തിന് ശേഷം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നിഗമനത്തെ ശരിവെക്കുന്നതായിരുന്നു സിബിഐയുടെ റിപ്പോര്‍ട്ട്. സിബിഐയുടെ സ്‌പെഷ്യല്‍ ടീം വീണ്ടും കേസ് അന്വേഷിച്ചെങ്കിലും പുതുതായൊന്നും കണ്ടെത്താനായില്ല.