LiveTV

Live

Kerala

വടയമ്പാടി സമരം മുതലെടുക്കാന്‍ തീവ്രശക്തികള്‍ നുഴഞ്ഞ് കയറിയെന്ന് സിപിഎം

വടയമ്പാടി സമരം മുതലെടുക്കാന്‍ തീവ്രശക്തികള്‍ നുഴഞ്ഞ് കയറിയെന്ന് സിപിഎം
Summary
നിലവിലെ സമരസമിതിയുമായി ഒരു തരത്തിലും സഹകരിക്കാനാകില്ലെന്ന സൂചനയാണ് പി രാജീവ് നൽകിയത്.

വടയമ്പാടി ജാതിമതിൽ വിരുദ്ധ സമരസമിതിക്കെതിരെ സിപിഎം. സമരം മുതലെടുക്കാൻ ചിലർ തീവ്ര ശക്തികൾ നുഴഞ്ഞ് കയറിയെന്നും ഇവരുമായി ഒരു തരത്തിലും യോജിക്കാനാകില്ലെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജിവ് പറഞ്ഞു. ഭജനമഠം മൈതാനം പൊതു ജനങ്ങൾക്ക് വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ട് കോലഞ്ചേരി ഏരിയ കമ്മറ്റി നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വടയമ്പാടിയിലെ ഭജനമഠം മൈതാനം പൊതു ഇടമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രദേശത്തേക്ക് സി പി എം മാർച്ച് നടത്തിയത്. സമരം ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി പി രാജീവ് സമരസമിതിക്കെതിരായായിരുന്നു രൂക്ഷ വിമർശനമുന്നയിച്ചത്. നിലവിലെ സമരസമിതിയുമായി ഒരു തരത്തിലും സഹകരിക്കാനാകില്ലെന്ന സൂചനയാണ് രാജീവ് നൽകിയത്.
ഭജനമഠം ഭൂമി പൊതു ജനങ്ങളുടേതായി നിലനിർത്തണമെന്നും രാജീവ് ആവശ്യപ്പെട്ടു. അതേ സമയം ദളിത് പ്രക്ഷോഭകർക്കെതിരായ പോലീസ് നടപടിയെ കുറിച്ച് സിപിഎം നേതാക്കൾ പ്രതികരിക്കാൻ തയ്യാറായതുമില്ല. സി പി എം സംസ്ഥാന സമിതി അംഗം സി എൻ മോഹനൻ, ജില്ലാ കമ്മിറ്റി അംഗം സി ബി ദേവ ദർശൻ, ഏരിയ സെക്രട്ടറി സി കെ വർഗീസ് എന്നിവർ പ്രസംഗിച്ചു.