LiveTV

Live

Kerala

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മഞ്ജു വാര്യർ സ്ഥാനാർത്ഥിയാകുമെന്ന വാര്‍ത്ത തള്ളി സിപിഎം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ   മഞ്ജു വാര്യർ സ്ഥാനാർത്ഥിയാകുമെന്ന വാര്‍ത്ത തള്ളി സിപിഎം
Summary
ചെങ്ങന്നൂരിൽ  സെലിബ്രറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്കാണ് പ്രഥമ പരിഗണനയെന്നും സജി ചെറിയാൻ

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ നടി മഞ്ജു വാര്യർ സ്ഥാനാർത്ഥിയാകുമെന്ന വാർത്ത തള്ളി സിപിഎം. ചെങ്ങന്നൂരിൽ സെലിബ്രറ്റികളെ മത്സരിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു. പാർട്ടി പ്രവർത്തകർക്കാണ് പ്രഥമ പരിഗണനയെന്നും സജി ചെറിയാൻ വ്യക്തമാക്കി.

നടി മഞ്ജു വാര്യർ ചെങ്ങന്നൂരിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സമൂഹ മാധ്യമങ്ങളിലടക്കം വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കി സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തിയത്. പതിനായിരക്കണക്കിന് കേഡർമാരുള്ള ആലപ്പുഴ ജില്ലയിലെ പാർട്ടിയ്ക്ക് സെലിബ്രറ്റി സ്ഥാനാർത്ഥികളുടെ ആവശ്യമില്ലെന്നും ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സജി ചെറിയാൻ പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിനു ശേഷം സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള കാര്യങ്ങൾ പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും സജി ചെറിയാൻ വ്യക്തമാക്കി. സജി ചെറിയാനു പുറമെ , മുൻ എം പിയും സിപിഎം സംസ്ഥാനക്കമ്മറ്റി അംഗവുമായ സി എസ് സുജാത, ബുധനൂർ പഞ്ചായത്ത് പ്രസിഡൻറും ജില്ലാ കമ്മിറ്റി അംഗവുമായ വിശ്വംഭര പണിക്കർ എന്നിവരെയാണ് സിപിഎം ചെങ്ങന്നൂരിൽ പരിഗണിക്കുന്നതെന്നാണ് സൂചന.