LiveTV

Live

Kerala

സെന്‍കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ ത്വരിതാന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി 

സെന്‍കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ ത്വരിതാന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി 
Summary
കെടിഡിഎഫ്സി മാനേജിംഗ് ഡയരക്ടറായിരിക്കെ വായ്പകള്‍ അനുവദിച്ചതില്‍ സെന്‍കുമാര്‍ ക്രമക്കേട് കാണിച്ചെന്നും അവധിയിലായിരിക്കെ വ്യാജ രേഖ സമര്‍പ്പിച്ച് യാത്രാ ബത്തകൈപറ്റിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരായ അഴിമതി ആരോപണത്തില്‍ ത്വരിതാന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ വിജിലന്‍സ് ത്വരിത അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവ്, സുപ്രീംകോടതി ശരിവച്ചു. സിപിഎം പ്രവര്‍ത്തകന്‍ എം.ജെ സുക്കാര്‍ണോ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി വ്യാജമാണെന്ന് നിരീക്ഷിച്ച കോടതി ഹര്‍ജിക്കാരന് 25000 രൂപ പിഴയിട്ടു. ജെസ്റ്റിസ് ജെ ചലമേശ്വര്‍ അധ്യക്ഷനായ ബഞ്ചിന്‍റേതാണ് ഉത്തരവ്.

കെടിഡിഎഫ്സി മാനേജിംഗ് ഡയരക്ടറായിരിക്കെ വായ്പകള്‍ അനുവദിച്ചതില്‍ സെന്‍കുമാര്‍ ക്രമക്കേട് കാണിച്ചെന്നും അവധിയിലാ യിരിക്കെ വ്യാജ രേഖ സമര്‍പ്പിച്ച് യാത്രാ ബത്തകൈപറ്റിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ആരോപണം അന്വേഷിച്ച വിജിലന്‍സ് നേരത്തെ സെന്‍കുമാര്‍ തെറ്റുകാരനല്ലെന്ന് വ്യക്തമാക്കിയിരുന്നു.