LiveTV

Live

Kerala

ഭിന്നശേഷിക്കാര്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി

Summary
ഭിന്നശേഷിക്കാരുടെ നിയമം വേഗത്തിലാക്കുക, ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്...

സമൂഹത്തില്‍ അര്‍ഹമായ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ പ്രതിഷേധ കൂട്ടായ്മ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ഭിന്നശേഷിക്കാരുടെ നിയമം വേഗത്തിലാക്കുക, ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കരുത് എന്നീ ആവശ്യങ്ങളാണ് അവര്‍ മുന്നോട്ട് വെച്ചത്.

സര്‍ക്കാര്‍ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള നിയമനങ്ങള്‍ ഉടന്‍ നടപ്പാക്കുക, ട്രെയിനിലെ യാത്ര ആനുകൂല്യം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കരുത്. സഹപാതമല്ല, നീതിയാണ് വേണ്ടത് തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് ഭിന്നശേഷിക്കാരുടെ ഈ പ്രതിഷേധ കൂട്ടായ്മ സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്.

ആശുപത്രികള്‍, വലിയ കെട്ടിടങ്ങള്‍, പലപ്പോഴും റോഡുകള്‍ വരെ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ രീതിയിലുള്ളതല്ല. അതില്‍ മാറ്റം വരണം. സമൂഹത്തില്‍ അര്‍ഹമായ പരിഗണനയാണ് തങ്ങള്‍ക്കാവശ്യമെന്നും അവര്‍ പറഞ്ഞു.