LiveTV

Live

Kerala

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണയാളെ രക്ഷിക്കാതെ കാഴ്ച്ചക്കാരായി ജനക്കൂട്ടം

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണയാളെ രക്ഷിക്കാതെ കാഴ്ച്ചക്കാരായി ജനക്കൂട്ടം
Summary
പത്മ ജംഗ്ഷനിലെ സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയില്‍ നിന്നാണ് തൃശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശി സജി തലകറങ്ങി വീണത്. ഫുട്പാത്തില്‍ ഏറെ നേരം രക്തം വാര്‍ന്ന് കിടന്നിട്ടും ആള്‍കൂട്ടം ഇത് കണ്ടു നിന്നു

കൊച്ചിയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ഫുട്പാത്തിലേക്ക് വീണ യുവാവിനെ രക്ഷിക്കാതെ ആള്‍ക്കൂട്ടം. ഏറെ നേരം രക്തം വാര്‍ന്ന് കിടന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല.

പത്മ ജംഗ്ഷനിലെ സ്വകാര്യ ലോഡ്ജിന്റെ മൂന്നാം നിലയില്‍ നിന്നാണ് തൃശൂര്‍ ഡിവൈന്‍ നഗര്‍ സ്വദേശി സജി തലകറങ്ങി വീണത്. ഫുട്പാത്തില്‍ ഏറെ നേരം രക്തം വാര്‍ന്ന് കിടന്നിട്ടും ആള്‍കൂട്ടം ഇത് കണ്ടു നിന്നു. ലോഡ്ജിന്റെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ആളുകള്‍ പലരും സജിയെ നോക്കി നിന്ന ശേഷം സ്ഥലം വിടുന്നതും വ്യക്തമാണ്. അബോധാവസ്ഥയിലായ ഇയാളെ തൊട്ടു വിളിക്കാന്‍ പോലും ആരും തയ്യാറായില്ല.

ഒടുവില്‍ അതുവഴി അഭിഭാഷക ഇടപെടുകയായിരുന്നു. ഇവര്‍ ഒരു ഓട്ടോ തടഞ്ഞ് അതില്‍ പരിക്കേറ്റയാളെ കയറ്റിയെങ്കിലും പിന്നീട് താഴെ ഇറക്കി കിടത്തി ഓട്ടോക്കാരനും സ്ഥലം വിട്ടു. പിറകേ വന്ന കാര്‍ നിര്‍ത്തിയത് കൊണ്ട് മാത്രമാണ് സജിയെ ആശുപത്രിയിലെത്തിക്കാനായത്. ഇയാളിപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.