LiveTV

Live

Kerala

തിരുവനന്തപുരത്തുനിന്നും ആംബുലന്‍സില്‍ അസം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

തിരുവനന്തപുരത്തുനിന്നും ആംബുലന്‍സില്‍ അസം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
Summary
തിരുവനന്തപുരം അഭയകേന്ദ്രത്തിലെ സന്നദ്ധപ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച അസം സ്വദേശിയുടെ മൃതദേഹവുമായി മൂന്ന് ദിവസം കൊണ്ട് 4000 കിലോമീറ്റര്‍ താണ്ടിയത്.

മൃതദേഹവുമായി തിരുവനന്തപുരം മുതല്‍ അസം വരെ ആംബുലന്‍സില്‍ ഒരു സാഹസിക യാത്ര. തിരുവനന്തപുരം അഭയകേന്ദ്രത്തിലെ സന്നദ്ധപ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച അസം സ്വദേശിയുടെ മൃതദേഹവുമായി മൂന്ന് ദിവസം കൊണ്ട് നാലായിരം കിലോമീറ്റര്‍ താണ്ടിയത്. ഇതരസംസ്ഥാനത്ത് നിന്ന് ജോലിക്കെത്തുന്നവര്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കൂടി ബോധ്യപ്പെടുത്തുന്നതാണ് ഈ സംഭവം.

8 ദിവസത്തെ യാത്രക്ക് ശേഷം ഇന്ത്യയുടെ പാതി ദൂരം പിന്നിട്ട് മടങ്ങിയെത്തുകയാണ് മുഫാസിലും ഷിബിലിയും. ജനുവരി 20നാണ് അസം സ്വദേശി സാക്കിര്‍ ഹുസൈന്‍ മരിക്കുന്നത്. തിരിച്ചറിയല്‍ രേഖകളിലെ പിശകുകള്‍ മൃതദേഹം വിമാനമാര്‍ഗം കൊണ്ടുപോകുന്നതിന് തടസമായി. സാക്കിറിനെ ജന്മനാട്ടില്‍ തന്നെ അടക്കണമെന്ന വീട്ടുകാരുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മറ്റ് വഴിയില്ലാതെ വന്നതോടെയാണ് ഇവര്‍ ദൗത്യം ഏറ്റെടുത്തത്. ദുര്‍ഘട പാതകളിലൂടെ 80 മണിക്കൂര്‍ വിശ്രമമില്ലാത്ത യാത്രക്കൊടുവില്‍ 23ന് അസമിലെ ലൊങ്കയിലെത്തി. സാക്കിറിന്റെ വീട്ടുകാര്‍ കണ്ണീരോടെ കാത്തിരിപ്പുണ്ടായിരുന്നു.