LiveTV

Live

Kerala

സിപിഎമ്മിന്റെ അടവുനയത്തെ വിമര്‍ശിച്ച് ജമാത്തെ ഇസ്‍ലാമി കേരള അമീര്‍

സിപിഎമ്മിന്റെ അടവുനയത്തെ വിമര്‍ശിച്ച് ജമാത്തെ ഇസ്‍ലാമി കേരള അമീര്‍
Summary
തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്ന് സിപിഎം തിരിച്ചറിയുന്ന കാലംവരുമെന്ന് എം.ഐ അബ്ദുല്‍ അസീസ്

സിപിഎമ്മിന്റെ അടവുനയത്തെ വിമര്‍ശിച്ച് ജമാത്തെ ഇസ്‍ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന തീരുമാനം ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്ന് സിപിഎം തിരിച്ചറിയുന്ന കാലംവരുമെന്ന് അദ്ദേഹം പറഞ്ഞു. പൌരാവകാശം യൌവ്വനം കേരളത്തിന് കാവലാവുക എന്ന പേരില്‍ സോളിഡാരിറ്റി നടത്തിയ കാമ്പയിനിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘ്പരിവാര്‍ രാജ്യത്തിന് ഭീഷണിയാണെന്ന് എല്ലാവര്‍ക്കും മനസിലാക്കുന്നുണ്ടെങ്കിലും സിപിഎമ്മിന് പലപ്പോഴും ഇത് മനസിലാക്കുന്നില്ലെന്ന് എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. മുഖ്യശത്രുവിനെ തീരുമാനിക്കാന്‍ സിപിഎമ്മീന് പലതവണ യോഗങ്ങള്‍ ചേരേണ്ടി വരുന്നു.

സംഘ്പരിവാറിനെ എതിര്‍ക്കുന്നതില്‍ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചരിത്രപരമായ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.എം സ്വാലിഹ് പറഞ്ഞു. ജാതി മത വര്‍ഗ ഭേദമില്ലാതെ രാജ്യത്ത് നടക്കുന്ന ഏക കാര്യം അഴിമതിയാണെന്ന് ഗുജ്റാത്ത് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാര്‍ അഭിപ്രായപെട്ടു.

മതസ്വാതന്ത്രവും പൌരന്‍റെ അവകാശവും സംരക്ഷിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരു മാസകാലമായി സോളിഡാരിറ്റി നടത്തിയ കാമ്പയിനാണ് കോഴിക്കോട് കടപ്പുറത്ത് സമാപിച്ചത്. അഫ്രസുല്‍ ഖാന്‍റെ മകള്‍ ജോഷ്നാര ഖാത്തൂര്‍, അഫ്രസുല്‍ ഖാന്‍റെ സഹോദരന്‍ ശൈഖ് ബബ്ലു, ദോന്ത പ്രശാന്ത് തുടങ്ങി നിരവധി പ്രമുഖരാണ് സമ്മേളനത്തിനെത്തിയത്. ആയിരങ്ങള്‍ പങ്കെടുത്ത യുവജന റാലിയും നടന്നു.