LiveTV

Live

Kerala

സംഗീതാസ്വാദകരുടെ മനം നിറച്ച് മ്യൂസിക്കല്‍ സിംഫണി

സംഗീതാസ്വാദകരുടെ മനം നിറച്ച് മ്യൂസിക്കല്‍ സിംഫണി
Summary
100 ഗായകര്‍ അണിനിരന്ന സിംഫണി ഫാ. ജോണ്‍ സാമുവലിന്‍റെ നേതൃത്വത്തിലാണ് അരങ്ങിലെത്തിയത്

ക്രിസ്തീയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത സിംഫണി ആസ്വാദകരുടെ മനസ് നിറച്ചു. 100 ഗായകര്‍ അണിനിരന്ന സിംഫണി ഫാ. ജോണ്‍ സാമുവലിന്‍റെ നേതൃത്വത്തിലാണ് അരങ്ങിലെത്തിയത്. ഗാനരചയിതാവ് സാധു കൊച്ചുകുഞ്ഞുപദേശിയുടെ 12 ഗാനങ്ങളാണ് ഗായകര്‍ ആലപിച്ചത്.

നാനൂറിലധികം ക്രിസ്തീയ കീര്‍ത്തനങ്ങള്‍ രചിച്ച സാധു കൊച്ചുകുഞ്ഞുപദേശിയുടെ 12 ഗാനങ്ങള്‍ സാധുസോപാനം എന്ന പേരിലാണ് അവതരിപ്പിച്ചത്. തിരുവനന്തപുരം ഗോള്‍ഫ് ക്ലബിലെ ആംഫി തീയറ്ററിലായിരുന്നു മ്യൂസിക്കല്‍ സിംഫണി. 100 ഗായകരുടെയും 50 അംഗ ഓര്‍ക്കസ്ട്രയുടെയും പ്രകടനം നിറഞ്ഞ സദസിന്‍റെ മനം നിറച്ചു.

തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്ലോമോ ഓര്‍ത്തഡോക്സ് ലിറ്ററി ട്രസ്റ്റാണ് സാധു സോപാനം മ്യൂസിക്കല്‍ സിംഫണി അരങ്ങിലെത്തിച്ചത്.