LiveTV

Live

Kerala

വിലക്കയറ്റത്തിനെതിരെ 'പെട്രോള്‍ എസ്‌കേപ്പ്' ഏകാംഗ നാടകം

വിലക്കയറ്റത്തിനെതിരെ 'പെട്രോള്‍ എസ്‌കേപ്പ്' ഏകാംഗ നാടകം
Summary
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ജീവിതം വരച്ചുകാട്ടുന്നു പെട്രോള്‍ എസ്‌കേപ് എന്ന നാടകത്തിലൂടെ. 

ഇന്ധന വില വര്‍ധനവിനെതിരെ കോഴിക്കോട് നാടക കലാകാരന്റെ പ്രതിഷേധം. മിഠായിത്തെരുവിലാണ് പെട്രോള്‍ എസ്‌കേപ്പ് എന്ന ഏകാംഗനാടകം സംഘടിപ്പിച്ചത്.

അടിക്കടി ഉയരുന്ന ഇന്ധനവില വര്‍ധനവില്‍ സാധാരണക്കാരനോടൊപ്പം ചേര്‍ന്ന് പ്രതിഷേധിക്കുകയായിരുന്നു മാവൂര്‍ വിജയന്‍. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ജീവിതം വരച്ചുകാട്ടുന്നു പെട്രോള്‍ എസ്‌കേപ് എന്ന നാടകത്തിലൂടെ.

വിലക്കയറ്റം കാരണം നിത്യജീവിതം വഴിമുട്ടുന്ന ജനങ്ങളുടെ ദൈന്യത. വിലക്കയറ്റത്തില്‍ വിശപ്പടക്കാനുള്ള മാരര്‍ഗം അടയുന്നതോടെ കൂടുതല്‍ ദുസ്സഹമാകുമെന്ന് പെട്രോള്‍ എസ്‌കേപ് പറയുന്നു.