LiveTV

Live

Kerala

കുടിവെള്ള ക്ഷാമം, ദുര്‍ഗ്ഗന്ധം, പുക; ജനജീവിതം ദുസ്സഹമാക്കി ഇഷ്ടികക്കളങ്ങള്‍

കുടിവെള്ള ക്ഷാമം, ദുര്‍ഗ്ഗന്ധം, പുക; ജനജീവിതം ദുസ്സഹമാക്കി ഇഷ്ടികക്കളങ്ങള്‍
Summary
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 11 ഇഷ്ടിക കളങ്ങളാണ് കോട്ടയം അയര്‍ക്കുന്നം പുന്നത്തറയില്‍ പ്രവര്‍ത്തിക്കുന്നത്

കോട്ടയം അയര്‍ക്കുന്നം പുന്നത്തറയില്‍ ജനജീവിതം ദുസ്സഹമാക്കി ഇഷ്ടികകളങ്ങള്‍. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 11 ഇഷ്ടിക കളങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കുടിവെള്ള ക്ഷാമത്തിനൊപ്പം ഇഷ്ടിക ചൂളയില്‍ നിന്നുമുയരുന്ന പുകയും ഇവരുടെ ജീവിതം ദുസ്സഹമാക്കുന്നു.
രാഷ്ട്രീയക്കാരുടെ പിന്തുണ ഉള്ളതിനാല്‍ പരാതികള്‍ക്ക് നേരെ അധികാരികള്‍ കണ്ണടക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.

ഒന്നും രണ്ടുമല്ല 20 വര്‍ത്തിലധികമായി ഈ ഇഷ്ടിക കളങ്ങള്‍ പുന്നത്തറയില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യം ഒന്നായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ 11 ഇഷ്ടികകളങ്ങളുണ്ട്.

പണ്ട് കാലത്ത് ചെളിയുപയോഗിച്ചായിരുന്നു ഇഷ്ടികകള്‍ നിര്‍മ്മിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കട്ടപൊട്ടാതിരിക്കാന്‍ ചില രാസവസ്തുക്കളും ഇവര്‍ ഉപയോഗിക്കുന്നു. ഇതാണ് ചൂള കത്തിക്കുബോള്‍ ദുര്‍ഗ്ഗന്ധം ഉയരാനുള്ള പ്രധാന കാണം. ചൂളയില്‍ നിന്നും ഉയരുന്ന പുക ശ്വസിക്കുന്നവര്‍ക്ക് ഇപ്പോള്‍ ആസ്മയടക്കമുള്ള അസുഖങ്ങളും പിടിപ്പെട്ടു. ഇതോടെ ഇവിടം വിട്ട് പോകേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍.

വായു മലിനീകരണം മാത്രമല്ല പാടങ്ങള്‍ കുഴിച്ച് ചെളിയെടുക്കുന്നതോടെ സമീപത്തെ കുടിവെള്ള സ്രോതസുകളും വറ്റിതുടങ്ങി. ഇപ്പോള്‍ പണം നല്കിയാണ് ഇവര്‍ വെള്ളം വാങ്ങുന്നത്. പലതവണ ഇതിനെതിരെ പരാതി നല്കിയെങ്കിലും ചില രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടപെടല്‍ നടപടിയെടുക്കുന്നതില്‍ നിന്നും അധികാരികളെ പിന്തിരിപ്പിക്കുകയാണ്.