LiveTV

Live

Kerala

മഴക്കാല പകര്‍ച്ചവ്യാധിയെ നേരത്തേ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 

മഴക്കാല പകര്‍ച്ചവ്യാധിയെ നേരത്തേ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 
Summary
പ്രതിരോധം നേരത്തെ തുടങ്ങണമെന്ന ആശയം ആദ്യമായാണ് കേരളത്തില്‍ നടപ്പാക്കപ്പെടുന്നത്. അടുത്ത മഴക്കാലത്ത് ഇതിന്റെ ഫലം കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ പൊതുജനാരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും.

പകര്‍ച്ച വ്യാധി പ്രതിരോധം നേരത്തെ തുടങ്ങണമെന്ന തത്വം സംസ്ഥാനത്ത് നടപ്പാക്കപ്പെടുകയാണ്. ആരോഗ്യ ജാഗ്രത പദ്ധതി എന്ന് പേരിട്ട പ്രതിരോധ പരിപാടി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് നടപ്പാക്കുന്നത്. അടുത്ത മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ കുറയ്ക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

പനിക്കും പകര്‍ച്ചവ്യാധികള്‍ക്കുമെതിരെ 'ആരോഗ്യ ജാഗ്രത' പദ്ധതി ജനുവരി ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശുചീകരണ കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിച്ചു. വാര്‍ഡുകളില്‍ പനി നിരീക്ഷണവും ബോധവത്കരണവും തുടങ്ങി. പ്രതിരോധം നേരത്തെ തുടങ്ങണമെന്ന ആശയം ആദ്യമായാണ് കേരളത്തില്‍ നടപ്പാക്കപ്പെടുന്നത്. അടുത്ത മഴക്കാലത്ത് ഇതിന്റെ ഫലം കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ പൊതുജനാരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും.