LiveTV

Live

Kerala

റെയിൽവേ വിളിച്ച എംപിമാരുടെ യോഗത്തിൽ സംസ്ഥാനത്തു നിന്ന് പങ്കെടുത്തത് അഞ്ച് എംപിമാർ മാത്രം

റെയിൽവേ വിളിച്ച എംപിമാരുടെ യോഗത്തിൽ സംസ്ഥാനത്തു നിന്ന് പങ്കെടുത്തത് അഞ്ച് എംപിമാർ മാത്രം
Summary
ദക്ഷിണ റെയില്‍വെയുടെ പുതുതായി ചാര്‍ജെടുത്ത ജനറല്‍ മാനേജര്‍ ആര്‍.കെ.കുല്‍സേഷ്ട്രയാണ് യോഗം വിളിച്ചത്

സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ മേഖലാ റെയിൽവേ വിളിച്ച എംപിമാരുടെ യോഗത്തിൽ സംസ്ഥാനത്തു നിന്ന് പങ്കെടുത്തത് അഞ്ച് എംപിമാർ മാത്രം.‌ 20 എംപിമാരുള്ളതിൽ കെ.സി.വേണു ഗോപാൽ, എം.കെ.രാഘവൻ, ജോസ്.കെ.മാണി, കൊടിക്കുന്നിൽ സുരേഷ്, ആന്‍റോ ആന്‍റണി എന്നിവർ മാത്രമാണ് പങ്കെടുത്തത്. എല്‍.ഡി.എഫിന്റെ എംപിമാര്‍ ആരും യോഗത്തിനെത്തിയില്ല. 20 ലോക്‌സഭാ എംപിമാരില്‍ അഞ്ചു പേര്‍ മാത്രമാണ് പങ്കെടുത്തത്. ഒൻപത് രാജ്യസഭാ എംപിമാരിൽ പി.വി. അബ്ദുൾ വഹാബ് മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്.

അതേ സമയം തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള രണ്ട് രാജ്യസഭാ എംപിമാര്‍ എത്തിയിരുന്നു. ദക്ഷിണ റെയില്‍വെയുടെ പുതുതായി ചാര്‍ജെടുത്ത ജനറല്‍ മാനേജര്‍ ആര്‍.കെ.കുല്‍സേഷ്ട്രയാണ് യോഗം വിളിച്ചത്.