LiveTV

Live

Kerala

ചോരാത്ത വീട്; ഇത് മാന്നാര്‍ ഗ്രാമപഞ്ചായത്ത് മാതൃക

ചോരാത്ത വീട്; ഇത് മാന്നാര്‍ ഗ്രാമപഞ്ചായത്ത് മാതൃക
Summary
ചോരുന്ന വീട് നന്നാക്കിയെടുക്കാന്‍ നിര്‍ധനരെ സഹായിക്കുന്ന പദ്ധതി

വീടുകളുടെ അറ്റകുറ്റപ്പണി നടത്താൻ കഴിയാതെ ചോർന്നൊലിക്കുന്ന വീട്ടിൽ നരകിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസമാണ് മാന്നാറിലെ 'ചോരാത്ത വീട്' പദ്ധതി. മുൻ ഗ്രാമപ്പഞ്ചായത്ത് അംഗം കെ എ കരീമിന്റെ നേതൃത്വത്തിലാണ് പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്. സർക്കാരിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ധനസഹായമില്ലാത്ത പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത് സഹായമനസ്കരായ ആളുകളുടെ സഹകരണം കൊണ്ടാണ്.

ചോരാത്ത വീട്; ഇത് മാന്നാര്‍ ഗ്രാമപഞ്ചായത്ത് മാതൃക

മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പ്രതിനിധി ആയിരിക്കെ കെ എ കരീം 2015ല്‍ ഒരു ദിവസം തന്റെ വാര്‍ഡില്‍ കണ്ട കാഴ്ചയാണ് ചോരാത്ത വീട് പദ്ധതിയുടെ പിറവിക്ക് കാരണമായത്. വീടില്ലാത്തവര്‍ക്ക് വീടു പണിയാന്‍ നിരവധി പദ്ധതികളുണ്ടെങ്കിലും ചോരുന്ന വീട് നന്നാക്കിയെടുക്കാന്‍ നിര്‍ധനരെ സഹായിക്കുന്ന പദ്ധതികളില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍‍ കരീമിന്റെ നേതൃത്വത്തില്‍ തികച്ചും സ്വതന്ത്രമായി മാന്നാറില്‍ പുതിയ പദ്ധതി രൂപം കൊണ്ടു. കവി പ്രഭാവര്‍മ്മ ആ പദ്ധതിയ്ക്ക് ചോരാത്ത വീട് എന്ന പേരുമിട്ടു. തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിനു കിഴക്കു വശത്ത് സുരേന്ദ്രന്റെ വീടിന്റെ ചോര്‍ച്ച മാറ്റിയെടുത്ത് തുടങ്ങിയ പദ്ധതി ഇപ്പോള്‍ മൂന്നാം ഘട്ടത്തിലാണ്. ചോര്‍ന്നൊലിച്ച് താമസയോഗ്യമല്ലാതിരുന്ന ഇരുപതിലധികം വീടുകള്‍ ഇതിനകം നന്നാക്കിയെടുത്തു. പദ്ധതിയുടെ സഹായം ലഭിച്ചവര്‍ വലിയ സന്തോഷത്തിലാണ്.

ഇനിയും ചോര്‍‍ച്ച പരിഹരിക്കേണ്ട വീടുകള്‍ നന്നാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് കരീമും ഒപ്പം നില്‍ക്കുന്ന നാട്ടുകാരും. സംഭാവനയായി നിര്‍മാണ സാമഗ്രികളോ സേവനമോ അല്ലാതെ പണം ആരില്‍ നിന്നും സ്വീകരിക്കില്ല മന്ത്രിമാര്‍, എം എല്‍ എമാര്‍, എം പിമാര്‍, മാര്‍ ക്രിസോസ്റ്റം തിരുമേനിയടക്കമുള്ള പ്രമുഖര്‍ തുടങ്ങി നിരവധി പേരുടെ പിന്തുണ പദ്ധതിയ്ക്ക് ലഭിച്ചു. കത്തോലിക്കാ സഭയുടെ കാരുണ്യ പുരസ്കാരവും കരീമിനെ തേടിയെത്തി. ഇനി ഇതിന്റെ സന്ദേശം സംസ്ഥാനത്താകെ എത്തിക്കാന്‍ എല്ലാ ജില്ലകളിലും ഓരോ വീട് ഇതുപോലെ നന്നാക്കിയെടുക്കലാണ് കരീമിന്റെ അടുത്ത പരിപാടി.