LiveTV

Live

Kerala

ശ്രീജിവിന്‍റെ മരണത്തില്‍ അന്വേഷണം; സി.ബി.ഐയോട് ഹൈക്കോടതി വിശദീകരണം തേടി

ശ്രീജിവിന്‍റെ മരണത്തില്‍ അന്വേഷണം; സി.ബി.ഐയോട് ഹൈക്കോടതി വിശദീകരണം തേടി
Summary
പാറശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടറിന്‍റെ നേത്യത്വത്തില്‍ 2014 മെയ് 19നാണ് ശ്രീജീവിനെ കസ്റ്റഡിയിലെടുക്കുന്നത്

ശ്രീജിവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി‍ സര്‍ക്കാരിന്റേയും സി.ബി.ഐയുടയും വിശദീകരണം തേടി. കോടതിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ടാണ് അമ്മ രമണി പ്രമീള ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ അന്വോഷണത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സഹോദരന്‍ശ്രീജിത്ത് നടത്തുന്ന സമരം 767 ആം ദിവസവും തുടരുകയാണ്.

പാറശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടറിന്‍റെ നേത്യത്വത്തില്‍ 2014 മെയ് 19നാണ് ശ്രീജീവിനെ കസ്റ്റഡിയിലെടുക്കുന്നത്. ശ്രീജിവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസിന്റെ വാദം. എന്നാല്‍ നിര്‍ദദ്ധന കുടുംബാഗമായ ശ്രീജിവ് ആത്മഹത്യ ചെയ്യാനുള്ള ഓരു സാധ്യതയുമില്ല. പോലിസ് ഉദ്യോഗസ്ഥനായ ഫിലിപ്പോസിന്‍റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവ് പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരിക്കെയാണ് കസ്റ്റഡിയിലെടുക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് അടക്കമുള്ള രേഖകള്‍ വ്യാജമാണ്. പോലിസ് കംപ്ലയ്ന്‍റ് അതോറിറ്റി ഈ കേസ് വിശദമായി പഠനം നടത്തിയിട്ടുണ്ട്. ഇത് കസ്റ്റഡി മരണമാണെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു.അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേസ് സിബി െഎക്ക് കൈമാറണം. സി ബി െഎ കേസ് ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുകയാണ്. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇതിനെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി. സിബി െഎ അന്വോഷണം നടത്തണമെന്ന കഴിഞ്ഞ ഡിസംന്പര്‍ 12 ന് തന്നെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.