LiveTV

Live

Kerala

സമരം 767 ാം ദിവസത്തില്‍; ശ്രീജിത്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കി

 സമരം 767 ാം ദിവസത്തില്‍; ശ്രീജിത്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കി
Summary
ശ്രീജിത്തിന്റെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ മുഖ്യമന്ത്രി ഇടപെട്ടിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു

സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ശ്രീജിത്ത് നടത്തുന്ന സമരം 767 ആം ദിവസത്തില്‍. സമരത്തിന് പിന്തുണയുമായി ഇന്നും നിരവധി പേരാണ് സമരവേദിയിലെത്തിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

ശ്രീജിത്തിന്റെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ മുഖ്യമന്ത്രി ഇടപെട്ടിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചുവെന്ന് ബോധ്യപ്പെടും വരെ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. കോടതിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ശ്രീജിത്ത്. 38 ദിവസമായി നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നിരവധിപേരാണ് ഇന്നും സെക്രട്ടറിയേറ്റിന് മുന്നിലെത്തിയത്. സുഹൃത്തുക്കള്‍ ഇന്ന് മുതല്‍ റിലേ നിരാഹാര സമരം നടത്തുന്നുണ്ട് ശ്രീജിത്ത് സമരം അവസാനിപ്പിക്കും വരെ ഒപ്പമുണ്ടാകുമെന്ന ഉറപ്പിലാണ് സുഹൃത്തുക്കള്‍.