LiveTV

Live

Kerala

അറബിക് കലോത്സവത്തില്‍ താരമായി ഡാന റാസിഖ്

അറബിക് കലോത്സവത്തില്‍ താരമായി ഡാന റാസിഖ്
Summary
കണ്ണൂര്‍ തലശ്ശേരിക്കാരിയായ ഡാന റാസിഖിന് മാപ്പിളപ്പാട്ടും ഗസലുകളും ഒരു പോലെ ഇഷ്ടമാണ്

അറബിക് കലോത്സവത്തില്‍ ഇത്തവണ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് നേടിയ ഒരു മിടുക്കിയുണ്ട്. കണ്ണൂര്‍ തലശ്ശേരിക്കാരിയായ ഡാന റാസിഖിന് മാപ്പിളപ്പാട്ടും ഗസലുകളും ഒരു പോലെ ഇഷ്ടമാണ്.

ഇത് ഡാന റാസിഖ്. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തലശ്ശേരിയില്‍ നിന്നെത്തിയ തട്ടത്തിന്‍ മറയത്തെ സുന്ദരി. ഇത്തവണത്തെ അറബിക് കലോത്സവത്തില്‍ താരമായത് ഈ മിടുക്കിയാണ്. അറബി പദ്യം ചൊല്ലല്‍, അറബി ഗാനം, അറബി സംഘഗാനം എന്നീ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് പുറമെ ഉറുദു പദ്യത്തിലും എ ഗ്രേഡ് നേടി. നാല് വര്‍ഷമായി കലോത്സവ വേദികളില്‍ സജീവം. ഏറ്റവും പ്രിയം മാപ്പിളപ്പാട്ടിനോട്. എന്നാല്‍ ഇത്തവണ മാപ്പിളപ്പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ നിരാശയുണ്ട് ഡാനക്ക്. ഗുലാം അലിയുടെ ഗസലുകളെ പ്രണയിക്കുന്ന ഡാനക്ക് മാതാപിതാക്കളുടെ മികച്ച പിന്തുണയുമുണ്ട് കൂട്ടിന്.