LiveTV

Live

Kerala

ടൂറിസ്റ്റ് ബസ് വീടിനു മുന്നിലേക്ക് ഇടിച്ചുകയറി; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

ടൂറിസ്റ്റ് ബസ് വീടിനു മുന്നിലേക്ക് ഇടിച്ചുകയറി; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
Summary
കോഴിക്കോട് പുതിയാപ്പയില്‍ ടൂറിസ്റ്റ് ബസ് വീടിനു മുന്നിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അന്പത്തിരണ്ട് പേര്‍ക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ 4 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍..

കോഴിക്കോട് പുതിയാപ്പയില്‍ ടൂറിസ്റ്റ് ബസ് വീടിനു മുന്നിലേക്ക് ഇടിച്ചുകയറി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അന്പത്തിരണ്ട് പേര്‍ക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ 4 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കണ്ടങ്കാളി ഷേണായീസ് ഹൈസ്കൂളില്‍ നിന്ന് വിനോദയാത്രക്ക് എത്തിയവരാണ് അപകടത്തില്‍പെട്ടത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കോഴിക്കോട് ബീച്ച് ഭാഗത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രാ മധ്യേ ആണ് ബസ് നിയന്ത്രണം വിട്ട് വീടിനു മുന്നിലേക്ക് ഇടിച്ചുകയറിയത്. രണ്ട് അധ്യാപകരും ഡ്രൈവറും ഉള്‍പ്പെടെ 52 പേര്‍ക്ക് പരിക്കേറ്റു. 31 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഞ്ച് , എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ട ബസ്സിലുണ്ടായിരുന്നത്.

അപകടത്തില്‍ വീടിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു . വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും തകര്‍ന്നു. സ്കൂളില്‍ നിന്ന് രണ്ട് സംഘങ്ങളായി വന്നതില്‍ പയ്യന്നൂര്‍ പെരുന്പയില്‍ നിന്നുള്ള ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പെട്ടത്.