LiveTV

Live

Kerala

പാലക്കാട് തച്ചനാട്ടുകരയില്‍ ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ പണം ഈടാക്കുന്നു

പാലക്കാട് തച്ചനാട്ടുകരയില്‍ ക്ഷേമപെന്‍ഷന്‍ വീട്ടിലെത്തിക്കാന്‍ പണം ഈടാക്കുന്നു
Summary
പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര ക്ഷേമപെന്‍ഷനുകളുടെ ഗുണഭോക്താക്കളില്‍ നിന്ന് അമ്പത് മുതല്‍ നൂറു രൂപ വരെ ഈടാക്കി

പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര ക്ഷേമപെന്‍ഷനുകളുടെ ഗുണഭോക്താക്കളില്‍ നിന്ന് അമ്പത് മുതല്‍ നൂറു രൂപ വരെ ഈടാക്കി. ക്ഷേമപെന്‍ഷനുകള്‍ വീടുകളിലെത്തിക്കുന്ന സഹകരണ സംഘങ്ങളുടെ ജീവനക്കാരാണ് പെന്‍ഷന്‍ വാങ്ങുന്നവരെ ചൂഷണം ചെയ്തത്. വിവരം വിവാദമായപ്പോള്‍ ഈ തുക ചിലര്‍ക്ക് മടക്കി നല്‍കി.

വിധവാ, വാര്‍ധക്യ- വികലാംഗ പെന്‍ഷനുകള്‍ വീട്ടിലെത്തിക്കാന്‍ നിയുക്തരായ സഹകരണ സംഘങ്ങളാണ് തച്ചനാട്ടുകര പഞ്ചായത്തിലെ പെന്‍ഷന്‍കാരെ ചൂഷണം ചെയ്തത്. ഇത്തരത്തില്‍ പണം ഈടാക്കാന്‍ നിര്‍ദേശമുണ്ടെന്ന് പറഞ്ഞായിരുന്നു പണം ഈടാക്കിയത്. ഇതിനായി രസീതൊന്നും നല്‍കിയില്ല.

വിവരം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെ ചിലര്‍ക്കെങ്കിലും ഈ തുക തിരികെ നല്‍കി.തച്ചനാട്ടുകരയില്‍ മാത്രമല്ല, പാലക്കാട് ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും ഇത്തരത്തില്‍ ചൂഷണം നടന്നതായി സാമൂഹ്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പെന്‍ഷന്‍ വിതരണം ചെയ്ത തച്ചനാട്ടുകര കാര്‍ഷികോല്‍പാദന സംഭരണ സംസ്കരണ വിപണന ക്രെഡിററ് സഹകരണ സംഘം പ്രസിഡന്‍റ് അനിയന്‍ മാസ്റ്റര്‍ പറഞ്ഞു.