LiveTV

Live

Kerala

നടിയെ അക്രമിച്ച കേസിൽ പൾസർ സുനി കുറ്റപത്രം കൈപറ്റി

നടിയെ അക്രമിച്ച കേസിൽ പൾസർ സുനി കുറ്റപത്രം കൈപറ്റി
Summary
കേസിലെ മെമ്മറി കാർഡ് അടക്കമുള്ള തെളിവുകൾ തനിക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കും

നടിയെ അക്രമിച്ച കേസിൽ പ്രധാന പ്രതിയായ പൾസർ സുനി കുറ്റപത്രം കൈപറ്റി. അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്നാണ് സുനി കുറ്റപത്രത്തിന്റെ പകർപ്പ് കൈപറ്റിയത്. കേസ് ഈ മാസം 15 ലേക്ക് മാറ്റി. കേസിലെ മെമ്മറി കാർഡ് അടക്കമുള്ള തെളിവുകൾ തനിക്ക് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിക്കും.

രാവിലെ അങ്കമാലി കോടതിയിലെത്തിയാണ് പൾസർ സുനി കേസിലെ കുറ്റപത്രം കൈപറ്റിയത്.ഇനി 7 പ്രതികൾ കുറ്റപത്രം കൈപ്പറ്റാനുണ്ട്. തനിക്കെതിരായി കുറ്റപത്രത്തിൽ എന്തെല്ലാം പറഞ്ഞിട്ടുണ്ടന്ന് വായിച്ച് നോക്കട്ടെ എന്നായിരുന്നു സുനിയുടെ പ്രതികരണം. മറ്റ് പ്രതികൾ ഉടൻ കുറ്റപത്രം കൈപ്പറ്റുമെന്നാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ.

എന്നാൽ കേസിലെ പ്രധാന തെളിവായ നടിയെ അക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അടക്കമുള്ള തെളിവുകൾ തനിക്ക് നൽകണമെന്ന് കാണിച്ച് ദിലീപ് അങ്കമാലി കോടതിയിൽ അപേക്ഷ നൽകും. ലഭിച്ച കുറ്റപത്രത്തിൽ രേഖകളും തെളിവുകളും അപൂർണ്ണമാണെന്നാണ് ദിലീപിന്റെ ആരോപണം. കേസ് ഇനി ഈ മാസം 15നാണ് വീണ്ടും പരിഗണിക്കുന്നത്.