LiveTV

Live

Kerala

ക്രിസ്തുമസിനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും 

ക്രിസ്തുമസിനെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും 
Summary
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായെത്തുന്ന ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

ലോകം മുഴുവന്‍ ക്രിസ്തുമസിനായുള്ള ഒരുക്കത്തില്‍. പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാട്. തിരുപ്പിറവിയുടെ ഓര്‍മക്കായി ലോകമെമ്പാടുമുള്ളവര്‍ നാളെ ക്രിസ്തുമസ് ആഘോഷിക്കും. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായെത്തുന്ന ക്രിസ്തുമസിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.

പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും സമ്മാനങ്ങള്‍ കൈമാറിയും സന്തോഷത്തിന്റെ ക്രിസ്തുമസിനായുള്ള അവസാന വട്ട ഒരുക്കത്തിലാണ് വിശ്വാസികള്‍. ക്രിസ്മസ് വിപണിയില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടക്കും. വിവിധ ക്രൈസ്തവ സഭാ തലവന്‍മാര്‍ വിശ്വാസിക ള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കും. പിന്നെ ഉണ്ണിയേശുവിന്റെ പിറവി പുല്‍ക്കൂട്ടില്‍ അനുസ്മരിച്ച ശേഷം ലോകം ആഘോഷ ങ്ങളിലേക്ക് കടക്കും.