LiveTV

Live

Kerala

ശബരിമലയില്‍ തേങ്ങ സംഭരിക്കുന്ന കൊപ്രാക്കളത്തിലെ തൊഴിലാളികളുടെത് ദുരിത ജീവിതം

ശബരിമലയില്‍ തേങ്ങ സംഭരിക്കുന്ന കൊപ്രാക്കളത്തിലെ തൊഴിലാളികളുടെത് ദുരിത ജീവിതം
Summary
അയ്യപ്പന്  ഭക്തർ സമർപ്പിക്കുന്ന തേങ്ങ സംഭരിക്കുന്ന കൊപ്രാക്കളത്തിലെ തൊഴിലാളികളാണ് ഇവിടെ ആട് ജീവിതം  നയിക്കുന്നത്.

ശബരിമലയില്‍ അധികൃതരുടെ മൂക്കിന് താഴെ പുഴുക്കളെ പോലെ നരകജീവിതം നയിക്കുന്ന ഒരു പറ്റം മനുഷ്യരുണ്ട്. അയ്യപ്പന് ഭക്തർ സമർപ്പിക്കുന്ന തേങ്ങ സംഭരിക്കുന്ന കൊപ്രാക്കളത്തിലെ തൊഴിലാളികളാണ് ഇവിടെ ആട് ജീവിതം നയിക്കുന്നത്. ശബരിമലയിലെ മുഴുവൻ മാലിന്യങ്ങളും ചെന്നടിയുന്ന കൊപ്രക്കളത്തിലെ താൽക്കാലിക ഷെഡുകളിലാണ് 400 ലധികം വരുന്ന ഈ തൊഴിലാളികൾ താമസിക്കുന്നത്.

ഇതും ശബരിമലയാണ്. സന്നിധാനത്തിന് നേരെ മുൻവശത്തുള്ള കൊപ്രാക്കളം.ശബരിമല സന്നിധാനത്തെ മുഴുവൻ മാലിന്യങ്ങളും ചെന്നടിയുന്നിടത്ത് കുറേ ജീവിതങ്ങളുണ്ട്. കൊപ്രാക്കളം കാരാറെടുത്തയാളുടെ 400 ലധികം വരുന്ന ജീവനക്കാർ അന്തിയുറങ്ങുന്നതും ,ഭക്ഷണം പാചകം ചെയ്യുന്നതും, കഴിക്കുന്നതുമെല്ലാം ഇവിടെ തന്നെ. ദുസഹമായ സാഹചര്യമായതിനാൽ കൊപ്രാക്കളത്തിലെ മിക്കവരും രോഗാതുരരാണ്.

പ്രതിഷേധം കനത്താൽ കിടപ്പുമുറികളടക്കമുള്ള ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് കൊടുക്കുകയാണ് പതിവ്. പക്ഷെ പിന്നെയും എല്ലാം പഴയ പോലെ തന്നെ