LiveTV

Live

Kerala

കെ കരുണാകരന്റെ രാജിക്കായി ശ്രമിച്ചതില്‍ കുറ്റബോധമുണ്ടെന്ന് എംഎം ഹസന്‍

കെ കരുണാകരന്റെ രാജിക്കായി ശ്രമിച്ചതില്‍ കുറ്റബോധമുണ്ടെന്ന് എംഎം ഹസന്‍
Summary
കെ കരുണാകരന്റെ രാജിക്കായി ശ്രമിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോടും തന്നോടും എകെ ആന്റണി ആവശ്യപ്പെട്ടിരുന്നു.

ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് കെ കരുണാകരന്റെ രാജിക്കായി പ്രവര്‍ത്തിച്ചതില്‍ കുറ്റബോധമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. കെ കരുണാകരന്റെ രാജിക്കായി ശ്രമിക്കരുതെന്ന് ഉമ്മന്‍ചാണ്ടിയോടും തന്നോടും എകെ ആന്റണി ആവശ്യപ്പെട്ടിരുന്നു. കെ കരുണാകരന്‍ രാജിവെച്ചാല്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമുണ്ടാകുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഹസന്‍ പറഞ്ഞു. കോഴിക്കോട് കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കവേയാണ് ഹസന്റെ പ്രതികരണം.