LiveTV

Live

Kerala

പരമ്പരാഗത കലകളുടെ മത്സരവുമായി നങ്ക ആട്ട

പരമ്പരാഗത കലകളുടെ മത്സരവുമായി നങ്ക ആട്ട
Summary
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങളാണ് നങ്ക ആട്ടയില്‍ മാറ്റുരച്ചത്

ആദിവാസികളുടെ പരമ്പരാഗത കലകളുടെ മത്സരം നങ്ക ആട്ട എന്ന പേരില്‍ വയനാട് കല്പറ്റയില്‍ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗോത്രവിഭാഗങ്ങളാണ് നങ്ക ആട്ടയില്‍ മാറ്റുരച്ചത്.

നാമാവശേഷമാകുന്ന ആദിവാസി കലാരൂപങ്ങളാണ് നങ്ക ആട്ടയിലെത്തിയത്. തോട്ടി ആട്ട , ഗദ്ദിക , ഗോത്രഗാന മത്സരങ്ങള്‍ എന്നിവയാണ് അരങ്ങേറിയത്. പണിയ വിഭാഗത്തിന്റെ കമ്പളനാട്ടി, കുറുമവിഭാഗത്തിന്റെ കോല്‍ക്കളി, ഊരാളി വിഭാഗത്തിന്റെ ഊരാളിക്കളി, കാട്ടുനായ്ക്ക വിഭാഗത്തിന്റെ കൂനാട്ട എന്നീ മത്സരങ്ങളും നടന്നു. വയനാട് കുടുംബശ്രീയാണ് നങ്കആട്ട സംഘടിപ്പിച്ചത്.