LiveTV

Live

Kerala

ഐഎംഎയുടെ നേതൃത്വത്തില്‍ അത്യാധുനിക ട്രോമ കെയർ ശൃംഖലയ്ക്ക് തുടക്കം

ഐഎംഎയുടെ നേതൃത്വത്തില്‍ അത്യാധുനിക ട്രോമ കെയർ ശൃംഖലയ്ക്ക് തുടക്കം
Summary
പൊലീസിന്റേയും സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളുടേയും സഹകരണത്തോടെ വിദേശ മാതൃകയില്‍ തയ്യാറാക്കിയ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലുള്ള അത്യാധുനിക ട്രോമ കെയർ ശൃംഖലയ്ക്ക് തുടക്കമായി. പൊലീസിന്റേയും സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളുടേയും സഹകരണത്തോടെ വിദേശ മാതൃകയില്‍ തയ്യാറാക്കിയ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച പദ്ധതി മറ്റ് രണ്ട് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.

കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ച മുരുകന്റെ അവസ്ഥ ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് ഐഎംഎയുടെ നേതൃത്വത്തില്‍ സമഗ്ര ട്രോമാ കെയര്‍ ശൃംഖല ആരംഭിച്ചത്. ഐഎംഎക്ക് പുറമെ പോലീസും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷന്‍റേുയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഐഎംഎയുടെ തിരുവനന്തപുരം ശാഖയും ഡോ. രമേഷ് കുമാര്‍ ഫൗണ്ടേഷനും സംഭാവന ചെയ്യുന്ന അത്യാധുനിക ആംബുലന്‍സിന്റെ താക്കോല്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

അപകടമുണ്ടായാലുടൻ 108 ആംബുലൻസുകളിൽ വിവരമറിയിക്കണം. 108 ലഭ്യമല്ലെങ്കില്‍ 100ൽ വിളിക്കാനായിക്കാനായിരിക്കും നിര്‍ദ്ദേശം. പൊലീസ് കൺട്രോൾ റൂമിൽ ഐഎംഎയുടെ ആധുനിക സോഫ്റ്റ്‍വെയറായ ട്രോമ റെസ്ക്യൂ ഇനിഷ്യേറ്റീവിന്റെ സഹായത്തോടെ സന്ദേശമെത്തും. തുടര്‍ന്ന് ആംബുലൻസ് ഡ്രൈവറുടെ മൊബൈലിൽ നൽകിയിരിക്കുന്ന പ്രത്യേക ആപ്ലിക്കേഷനിൽ പൊലീസിന്‍റെ അലര്‍ട്ട് ലഭിക്കുകയും അപകട സ്ഥലത്ത് ആംബുലന്‍സ് എത്തുകയും ചെയ്യുന്ന തരത്തിലാണ് സജ്ജീകരണം ഒരുക്കിയിരിക്കുന്നത്.