LiveTV

Live

Kerala

ജയില്‍ ജീവനക്കാരുടെ മ്യൂസിക് ബാന്‍ഡിന് തുടക്കം

ജയില്‍ ജീവനക്കാരുടെ മ്യൂസിക് ബാന്‍ഡിന് തുടക്കം
Summary
പാടിത്തകര്‍ക്കാന്‍ ഇനി 1862 എഡി പ്രിസണ്‍ മ്യൂസിക് ബാന്‍ഡ് ഉണ്ടാകും

ജയില്‍ ജീവനക്കാര്‍ അംഗങ്ങളായ സംസ്ഥാനത്തെ ആദ്യ ജയില്‍ മ്യൂസിക് ബാന്‍ഡിന് കോഴിക്കോട് തുടക്കമായി. കോഴിക്കോട് ജില്ലാ ജയിലിലെ ജീവനക്കാര്‍ ചേര്‍ന്നാണ് മ്യൂസിക് ബാന്‍ഡ് രൂപീകരിച്ചത്. പാടിത്തകര്‍ക്കാന്‍ ഇനി 1862 എഡി പ്രിസണ്‍ മ്യൂസിക് ബാന്‍ഡ് ഉണ്ടാകും. ജയിലിലെ ജീവനക്കാരുടെ മ്യൂസിക് ബാന്‍ഡ് സംസ്ഥാനത്തെ ആദ്യ ജില്ലാ ജയിലായ കോഴിക്കോട് പിറവിയെടുത്തു.

ജയില്‍ ക്ഷേമദിനത്തില്‍ തടവുകാരെ കാത്തിരുന്നത് ബാന്‍ഡിന്റെ സംഗീതവിരുന്നായിരുന്നു. അസിസ്റ്റന്റ് സൂപ്രണ്ട് സണ്ണി ദാനിയേലാണ് മ്യൂസിക് ബാന്‍ഡിന് നേതൃത്വം നല്‍കുന്നത്. കരോക്കെ വെച്ചാണ് ഇപ്പോള്‍ പാടുന്നതെങ്കിലും ഓര്‍ക്കസ്ട്ര ട്രൂപ്പാക്കി മാറ്റാനാണ് ലക്ഷ്യം. ജീവനക്കാരുള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ ബാന്‍ഡിലുണ്ട്. ഇതില്‍ പ്രൊഫഷണല്‍ ഗായകരും ഉള്‍പ്പെടും.