LiveTV

Live

Kerala

ഓഖി ദുരന്തം: ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച്ചയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

ഓഖി ദുരന്തം: ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച്ചയെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
Summary
ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ ജസ്റ്റിസ്.പി.മോഹൻദാസ്. ഇത് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്നും..

ഓഖി ദുരന്തം കൈകാര്യം ചെയ്യുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ ജസ്റ്റിസ്.പി.മോഹൻദാസ്. ഇത് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്നും ജസ്റ്റിസ് പി മോഹൻ ദാസ് പറഞ്ഞു. കമ്മീഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ജസ്റ്റിസ് മോഹൻ ദാസ്.

കടലോരത്ത് മത്സ്യങ്ങൾ ചത്തൊടുങ്ങുന്നതു പോലെയാണ് അടുത്ത ദിവസങ്ങളിൽ മനുഷ്യർ ചത്തുവീഴുന്നതെന്ന് ജസ്റ്റിസ് പി മോഹൻ ദാസ് പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിത്. അതിന് കേന്ദ്ര സംസ്ഥാന മന്ത്രിമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എവിടെയാണ് നമ്മുടെ ഉദ്യോഗസ്ഥതലത്തിലുണ്ടായ വീഴ്ച്ചയെന്ന് കണ്ടെത്തണം. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാവണമെന്നും ജസ്റ്റിസ് മോഹൻ ദാസ് ആവശ്യപ്പെട്ടു.